ഫിസിക്സ് ബിഎസ്‌സി ഓണേഴ്സിന്റെ ജോലി സാധ്യതകൾ

college Student
SHARE

ഞാൻ പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥിയാണ്. ഫിസിക്സ് ബിഎസ്‌സി ഓണേഴ്സ് ഡിഗ്രിക്ക് എങ്ങനെ ചേരാം? സൗകര്യമുള്ള സ്ഥാപനങ്ങൾ ഏതൊക്കെയാണ്? ജോലി സാധ്യത എങ്ങനെ?  

ഫിസിക്സിനോടൊപ്പം മാത്‌സും കെമിസ്ട്രിയും പഠിച്ച് ഉയർന്ന മാർക്കോടെ പ്ലസ് ടു യോഗ്യത നേടുക. ‘ഫിസിക്സ് ബിഎസ്‌സി ഓണേഴ്സ്’ പ്രോഗ്രാം സാധാരണ ബിഎസ്‌സിയെ അപേക്ഷിച്ച്, ആഴത്തിൽ ഫിസിക്സ് പഠിക്കാൻ സഹായിക്കും. ഈ വിഷയത്തിലെ മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ പഠനഗവേഷണങ്ങളിൽ താൽപര്യമുള്ളവർക്ക് ഇണങ്ങും. പല സ്ഥാപനങ്ങളും എംഎസ്‌സി പ്രവേശനവേളയിൽ ഓണേഴ്സുകാർക്കു മുൻഗണന നൽകും. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം നേടി ജോലിക്കു ശ്രമിക്കണമെന്നു വിചാരിക്കുന്നവർക്ക് സാധാരണ ബിഎസ്‌സിക്കു പോകാം. 

ഫിസിക്സ് ബിഎസ്‌സി ഓണേഴ്സ് പഠനത്തിനു സൗകര്യമുള്ള ഏതാനും സ്ഥാപനങ്ങൾ:

∙Hans Raj College/Hindu College/Miranda House/Jamia Millia Islamia, New Delhi

∙UPES, Dehra Dun

∙Yashwantrao Chavan College of Science, Karad, Maharashtra

ജോലിസാധ്യതയെക്കുറിച്ചുള്ള ചോദ്യം പ്രസക്തമല്ലാത്ത പ്രോഗ്രാമാണിതെന്നു പറയാം.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA