എംഎസ്‌സി കെമിസ്ട്രിയ്ക്കു ശേഷമുള്ള തൊഴിലവസരങ്ങൾ എന്തെല്ലാം?

Delhi University
SHARE

എംഎസ്‌സി കെമിസ്ട്രിയ്ക്കു ശേഷം ഏതൊക്കെ തൊഴിലവസരങ്ങളാണുള്ളത്?

പിആർ.ആതിര

നെറ്റ് എഴുതി സർവകലാശാല/കോളജ് അധ്യാപകരാകാമെന്ന് മിക്കവർക്കും അറിയാം. നെറ്റിന്റെ ബലത്തിൽ ഗവേഷണത്തിനുള്ള ജൂനിയർ റിസർച് ഫെലോഷിപ്പിനും അർഹതയുണ്ട്.

പിഎച്ച്ഡി ഗവേഷണത്തിനു താൽപര്യമില്ലാത്തവർക്ക കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, ഫുഡ് സയൻസ്, ഫാർമസി, ടോക്സിക്കോളജി വിഷയങ്ങളിലെ ഗവേഷണാലയങ്ങളിൽ അസിസ്റ്റന്റുമാരായി പ്രവർത്തിക്കാം. ടെക്നിക്കൽ റൈറ്റിങ്ങിലേക്കു തിരിയുന്നതാണു മറ്റൊരു വഴി. ഫാർമസ്യൂട്ടിക്കൽ സെയിൽസ് അടക്കം ബിഎസ്‌സിക്കാർക്കും പോകാവുന്ന പാത സ്വീകരിക്കുന്നവരുമുണ്ട്.

കേന്ദ്ര സർക്കാരിലെ സിഎസ്ഐആർ ഇന്റഗ്രേറ്റഡ് സ്കിൽ ഇ‌നിഷ്യേറ്റിവ് പ്രകാരം കെമിസ്ട്രി എംഎസ്‌സിക്കാർക്കുള്ള അഡ്വാൻസ്ഡ്  ഓർഗാനിക്/അനലിറ്റിക്കൽ കെമിസ്ട്രി വിഷയങ്ങളിലെ പരിശീലനം ഗുണകരമാകും. വെബ്: www.iictindia.org 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA