സിവിൽ സർവീസ് പരീക്ഷ 'വിജയിച്ച' ബസ് കണ്ടക്ടർ! ആ വാർത്ത വ്യാജം; വഴിത്തിരിവ്

bus_conductor
SHARE

യുപിഎസ്‌സി പരീക്ഷ വിജയിച്ച ബാംഗ്ലൂരിലെ ബസ് കണ്ടക്ടർ. നിരവധി പേർക്ക് പ്രചോദനമായി സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ വൈറലായി മാറിയ വാർത്തയായിരുന്നു ഇത്. തിരക്കേറിയ ജോലിക്കിടെ ദിവസവും അഞ്ചു മണിക്കൂർ മാത്രം പഠിച്ച് സിവിൽ സർവീസ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ 'വിജയിച്ച് ' കയറിയ എൻസി മധുവെന്ന ബസ് കണ്ടക്ടറുടെ കഥ വാർത്താ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയിരുന്നു. 

നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹ ഉൾപ്പെടെ പല പ്രമുഖരും ഈ വാർത്ത ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതു തട്ടിപ്പായിരുന്നെന്നും എൻസി മധുവെന്നയാൾ യുപിഎസ്‌സി പരീക്ഷ വിജയിച്ചിട്ടില്ലെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മറ്റൊരാളുടെ റോൾ നമ്പർ കാട്ടി ഇയാൾ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നത്രേ. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി ) ബസ് കണ്ടക്ടറാണ് മധു .

ബസ് കണ്ടക്ടറുടെ വിജയ ഗാഥ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ബാംഗ്ലൂരിലെ ഒരു മാധ്യമസ്ഥാപനം നടത്തിയ അന്വേഷണത്തിലാണ് മധുവിന്റെ കള്ളക്കളി പൊളിഞ്ഞത്. പ്രിലിമിനറിയും മെയിനും കഴിഞ്ഞ് അഭിമുഖ പരീക്ഷയ്ക്ക് വിളിക്കപ്പെട്ടവരുടെ പേരു വിവരങ്ങളാണ് ലോജിക്കൽ ഇന്ത്യൻ എന്ന മാധ്യമ സ്ഥാപനം പരിശോധിച്ചത്. തന്റെതെന്ന രീതിയിൽ മധു കാണിച്ച മാർക്ക് ലിസ്റ്റ് മധുകുമാരി എന്നൊരാളുടേത് ആണെന്നും തെളിഞ്ഞു.

കണ്ടക്ടറുടെ കഥ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വാർത്ത തങ്ങളുടെ സൈറ്റിൽ നിന്ന് മാറ്റുന്ന തിരക്കിലാണ് വാർത്താ പോർട്ടലുകളും സാമൂഹിക മാധ്യമങ്ങളും. സംഭവത്തെ കുറിച്ച് ബിഎംടിസി അന്വേഷണം ആരംഭിച്ചു.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA