കെമിസ്ട്രി പഠിക്കാം; ഉന്നത സാധ്യതകൾ ഏറെ

167761284
indian students in a class room
SHARE

കെമിസ്ട്രി ബിഎസ്‌സി കഴിഞ്ഞു പോകാവുന്ന പാരാമെഡിക്കൽ കോഴ്സുകളുണ്ടോ?

അനിൽ ബാബു

കെമിസ്ട്രി ബിഎസ്‌സിക്കു ശേഷമുള്ള ഉപരിപഠന സാധ്യതകൾ എന്തെല്ലാം?

രണ്ടാം വർഷ ബിഎസ്‌സി 

വിദ്യാർഥികൾ

രണ്ടു ചോദ്യങ്ങൾക്കും ചേർത്തു മറുപടി പറയാം.

പാരാമെഡിക്കൽ 

1. ശ്രീചിത്രാ ഇൻസ്‌റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 2 വർഷ പിജി ഡിപ്ലോമ a) ന്യൂറോ ടെക്നോളജി b) മെഡിക്കൽ റെക്കോർഡ്സ് സയൻസ്. ബിരുദത്തിന് 60% മാർക്ക് വേണം

2. ക്രിസ്ത്യൻ മെഡിക്കൽ കോളജ്, വെല്ലൂർ: 2 വർഷ പിജി ഡിപ്ലോമ a) സൈറ്റോജനറ്റിക്സ് b) ഹിസ്റ്റോപതോളജിക്കൽ ലാബ് ടെക്നോളജി. 

3. റീജനൽ കാൻസർ സെന്റർ, തിരുവനന്തപുരം: ഒരു വർഷ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലാബ് ടെക്നോളജി. 

4. പാരാമെഡിക്കൽ അല്ലെങ്കിലും ആതുരസേവാരംഗവുമായി ബന്ധമുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമും പരിഗണിക്കാം.

ഉപരിപഠനത്തിനു വൈവിധ്യമാർന്ന വഴികൾ

1. അനലിറ്റിക്കൽ, ബയോ, അപ്ലൈഡ്, ഓർഗാനിക്, ഇനോർഗാനിക്, ഫിസിക്കൽ, ഇൻഡസ്ട്രിയൽ,‌ ഫാർമസ്യൂട്ടിക്കൽ, പോളിമെർ, ടെക്സ്റ്റൈൽ, എൻവയൺമെന്റൽ തുടങ്ങി ഏതെങ്കിലുമൊരു ശാഖയ്ക്കോ ഉപശാഖയ്ക്കോ ഊന്നൽ നൽകുന്ന പോസ്റ്റ്–ഗ്രാജുവേറ്റ്/പിഎച്ച്ഡി പഠനഗവേഷണങ്ങൾ.

2. ജാം (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി): പാലക്കാട്, മദ്രാസ്, ബോംബെ, ഡൽഹി അടക്കം 18 ഐഐടികളിലും കോഴിക്കോട് ഉൾപ്പടെ എൻഐടികളിലും കെമിസ്ട്രി എംഎസ്‌സി. ഭുവനേശ്വർ ഐഐടിയിൽ കെമിസ്ട്രിയിലെ എംഎസ്‌സി–പിഎച്ച്ഡി ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി കെമിക്കൽ സയൻസസ്.

3. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല: എംഎസ്‌സി ഹൈഡ്രോകെമിസ്ട്രി. www.cusat.ac.in.

4. എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്): എംഎസ്‌സി ബയോകെമിസ്ട്രി/ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി; 

എം–ബയോടെക്നോളജി. https://aiimsexams.org. 

5. സെൻട്രൽ ഫുഡ് ടെ‌ക്നളോജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,‌ മൈസൂർ: എംഎസ്‌സി ഫുഡ് ടെക്നോളജി. www.cftri.res.in.

6. ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ന്യൂഡൽഹി: എംഎസ്‌സി എൻവയൺമെന്റൽ സയൻസ്. jnu.ac.in.

7. വസന്ത് ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്, പുണെ: എംഎസ്‌സി ഇൻഡസ്ട്രിയൽ ഫെർമെന്റേഷൻ & ആൽക്കഹോൾ ടെക്നോളജി/വൈൻ, ബ്രൂയിങ് & ആൽക്കഹോൾ ടെക്നോളജി; പിജി ഡിപ്ലോമ ഇൻ ഷുഗർ ടെക്നോളജി/ഷുഗർ ഇൻസ്റ്റ്രുമെന്റ് ടെക്നോളജി. www.vsisugar.com.

8. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്, മുംബൈ: 2 വർഷ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ പാക്കേജിങ്. www.iip-in.com

9. ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, ബെംഗളൂരു: കെമിക്കൽ സയൻസ്, മെറ്റീരിയൽസ് സയൻസ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി; എംഎസ്‍സി കെമിസ്ട്രി. www.jncasr.ac.in

വിവിധ കോളജുകളിലെ എംഎസ്‌സി പ്രോഗ്രാമുകളിലെ സ്‌പെഷലൈസേഷൻ അടക്കമുള്ള വിവരങ്ങൾക്ക് അതതു സർവകലാശാലകളുടെയും കോളജുകളുടെയും വെബ്സൈറ്റുകളെ ആശ്രയിക്കാം. കോഴ്‌സുകളിൽ ഇടയ്‌ക്കു മാറ്റം വരുകയോ പുതിയ കോഴ്‌സുകൾ തുടങ്ങുകയോ ആകാമെന്നതിനാൽ പ്രവേശനത്തിനു മുൻപു പുതിയ വിവരങ്ങൾ ശേഖരിക്കുക. ധാരാളം സർവകലാശാലാ വകുപ്പുകൾ പിഎച്ച്‌ഡി ഗവേഷണത്തിന് അവസരമൊരുക്കിയിട്ടുണ്ട്. 

ദേശീയതലത്തിൽ ഓരോ സർവകലാശാലയിലുമുള്ള കോഴ്‌സുകൾ, ഓരോ കോഴ്‌സും നിലവിലുള്ള സർവകലാശാലകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് സർവകലാശാലകളുടെ പബ്ലിക് റിലേഷൻസ് വകുപ്പുകളിലോ നല്ല റഫറൻസ് സൗകര്യമുള്ള ലൈബ്രറികളിലോ ലഭിക്കുന്ന ‘യൂണിവേഴ്‌സിറ്റീസ് ഹാൻഡ് ബുക്’ എന്ന ‘അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ്’ പ്രസിദ്ധീകരണമായ ബൃഹദ്ഗ്രന്ഥത്തെ ആശ്രയിക്കാം.

കെമിസ്ട്രിയിലെ സാധ്യതകൾ മാത്രമാണ് ഇവിടെപ്പറഞ്ഞത്. നിയമം, മാനേജ്‌മെന്റ്, ലൈബ്രറി സയൻസ്, ജേണലിസം, ഫിസിക്കൽ എജ്യുക്കേഷൻ, അധ്യാപക പരിശീലനം, സിനിമ, സിവിൽ സർവീസസ്, സഹകരണം, ബാങ്ക്/ഇൻഷുറൻസ് ഓഫിസർ ജോലി, ഡിഫൻസ് സർവീസസ് എന്നു തുടങ്ങി, ഏതു വിഷയത്തിലെ ബിരുദധാരികൾക്കും പോകാവുന്ന വഴികൾ താൽപര്യമുള്ള ബിഎസ്‍സി കെമിസ്ട്രിക്കാർക്കും സ്വീകരിക്കാം. 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA