എൻജിനീയറിങ് കഴിഞ്ഞ് എംഎസ്‌സി ഫിസി‌ക്സ് പ്രവേശനം നേടാൻ വഴിയുണ്ടോ?

College-Student
SHARE

ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് ബിടെക് വിദ്യാർഥിയാണ്. ഫിസി‌ക്സ് എംഎസ്‌സിയിൽ പ്രവേശനം കിട്ടാൻ വഴിയുണ്ടോ?                   

എച്ച്.രോഹിത്

ഉണ്ട്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, തിരുവനന്തപുരം അടക്കമുള്ള കേന്ദ്രങ്ങളിലെ ഐഐസറുകൾ, ഹൈദരാബാദ് ടിഐഎഫ്ആർ എന്നീ സ്ഥാപനങ്ങളിലെ ഇന്റഗ്രേറ്റഡ് എംഎസ്‌സി-പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിനു ശ്രമിക്കാം. JAM (https://jam.iitk.ac.in), JEST (www.jest.org.in) എന്നീ യോഗ്യതാനിർണയപ്പരീക്ഷകളുടെ വിവരങ്ങൾ പഠിക്കുക. മേൽ സൂചിപ്പിച്ച മികച്ച സ്ഥാപനങ്ങളിലെ പ്രവേശന വ്യവസ്തകൾ ബന്ധപ്പെട്ട വെബ്സൈറ്റുകളിലുണ്ട്. നിങ്ങൾക്കു ഫിസിക്സ് പഠനഗവേഷണങ്ങളിൽ തീവ്രതാൽപര്യമുണ്ടെന്നു ബോധ്യപ്പെടുത്തേണ്ടിവരും.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA