ഡിപ്ലോമയ്ക്കു ശേഷം സർക്കാർ ജോലി സമ്പാദിക്കാൻ എന്തു ചെയ്യണം?

stress
SHARE

കംപ്യൂട്ടർ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ 2006 ൽ നേടിയ ഞാൻ സ്വകാര്യകമ്പനിയിൽ കംപ്യൂട്ടർ ടെക്നിക്കൽ സപ്പോർട്ടായി പ്രവർത്തിക്കുന്നു. എഎംഐഇ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഐടിയിൽ ഡിഗ്രിയും എംടെ‌ക്കും ജയിച്ച് സർക്കാർ ജോലി സമ്പാദിക്കണം. എന്തു ചെയ്യണം?  

ഷാംലി

നല്ല ലക്ഷ്യങ്ങൾ വേണമെന്നു പറയുമ്പോഴും അവ പ്രായോഗികവും പ്രയോജനപ്രദവും ആകണെന്നതും ഉറപ്പുവരുത്തണം. ഇപ്പോൾ ഷാംലിക്കു 32 വയസ്സെങ്കിലും കാണും. ബിടെക്, എംടെക് എന്നിവ നേടി, 37–ാം വയസ്സിൽ സർക്കാർ ജോലി അന്വ‌േഷണം ആരംഭിച്ചു വിജയിക്കുന്നത് സാധാരണഗതിയിൽ പ്രയാസമുള്ള കാര്യം. അസാധാരണ നിശ്ചയദാർഢ്യവും തളരാത്ത സ്ഥിരപരിശ്രമവുമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്നതു ശരി.

എംടെക്കുകാർക്ക് എൻജി കോളജ് അധ്യാപക ജോലിയിൽ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇന്ന് അതു ശോഭനമായ മാർഗമല്ല. ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് എംടെക്കിൽ തുടങ്ങാം. എഎംഐഇ പഠനം ഇടയ്ക്കു നിർത്തിപ്പോയ ഷാംലി ഇനി അത്തരത്തിൽ ചെയ്യില്ലെന്നു തീർച്ച. ഇപ്പോൾ ജോലി ചെയ്യുന്ന കംപ്യൂട്ടർ മേഖലയുമായി ബന്ധപ്പെട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റ അനലിറ്റിക്സ്, ബിഗ് ഡേറ്റ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം പ്രയോജനപ്പെടും. വിദേശത്തു നടത്തുന്ന മികച്ച ഓൺലൈൻ കോഴ്സുകളും കുറഞ്ഞ ചെലവിൽ ഇവിടെയിരുന്നു പഠിക്കാം. 

താഴെ സൂചിപ്പിക്കുന്നവയെപ്പറ്റി പരമാവധി വിവരങ്ങൾ ശേഖരിച്ചു പരിശോധിച്ച്, ഷാംലിക്ക് ഇണങ്ങുമോയെന്നു നോക്കുക. COURSERA: www.coursera.org/UDEMY: www.udemy.com/UDACITY: www.udacity.com/edX–www.edx.org 

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA