ADVERTISEMENT

ഞാൻ എംഎസ്‌സി മാത്‌‌സിനു പഠിക്കുന്നു, ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് എവിടെയെല്ലാം സൗകര്യമുണ്ട്? എങ്ങനെ പ്രവേശനം കിട്ടും?               

– ജ്യോതിലക്ഷ്മി

ബിഎസ്‌സി കഴിഞ്ഞ് ഒറ്റയടിക്ക് എംഎസ്‌സിയും പിഎച്ച്ഡിയും നേടാനുള്ള വഴിയാണ് ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാം. കൃത്യമായി പറഞ്ഞാൽ ‘ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്ഡി’. സാധാരണഗതിയിൽ ബിഎസ്‌സിക്ക് 60% എങ്കിലും മാർക്കു വേണം. പഠനസൗകര്യമുള്ള ഏതാനും സ്ഥാപനങ്ങളും പ്രവേശനമാർഗങ്ങളും.

a) ഖരഗ്പുർ, ഭുവനേശ്വർ ഐഐടികൾ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു; ഭോപാൽ, കൊൽക്കത്ത ഐസറുകൾ–JAM വഴി. 

b) തിരുവനന്തപുരം ഐസർ–ഇൻസ്റ്റിറ്റ്യൂട്ട് ടെസ്റ്റ‌്‌ വഴി. 

c) പുണെ, തിരുപ്പതി ഐസർ–JAM, NBHM എന്നിവയിൽ ഒന്നു വഴി.  

മേൽപ്പറഞ്ഞതു പ്രാഥമിക സിലക്‌ഷന്റെ കാര്യമാണ്. തുടർന്ന് ഇന്റർവ്യൂവിലും മികവു തെളിയിക്കണം. യോഗ്യതാ പരീക്ഷകളെ സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ് സൈറ്റുകൾ നോക്കാം. ഐഐടികളിലെ എംഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്‌ഡി/ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റഗ്രേറ്റഡ് പിഎച്ച്‌ഡി അടക്കമുള്ള വിവിധ പോസ്‌റ്റ്–ബാച‌്‌ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാപ്പരീക്ഷയാണ് JAM (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി: https://jam.iitk.ac.in) 

മാത്‍സിലെ ഉപരിപഠന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സ്ഥാപനമാണ് എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് NBHM: www.nbhm.dae.gov.in.). മാസ്റ്റർ ബിരുദക്കാരോടൊപ്പം അസാധാരണ മികവു പുലർത്തുന്ന ബിഎസ്‌സി, ബിസ്റ്റാറ്റ്, ബിഎസ്, ബിടെക്, ബിഇ ബിരുദക്കാർക്കും പങ്കെടുക്കാം.

‘ഐസർ’ (IISER): ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്. ഓരോ ഐസറിനും തനത് വെബ് സൈറ്റുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com