വിദേശപഠനത്തിന് ജെ.എൻ. ടാറ്റ ലോൺ സ്‌കോളർഷിപ്‌

scholarship
SHARE

വിദേശത്ത് ഉന്നതവിദ്യാഭ്യാസത്തിനുള്ള ജെ എൻ ടാറ്റ എൻഡോമെന്റ് ലോൺ സ്കോളർഷിപ് 2020–21 അധ്യയനവർഷത്തിൽ ലഭിക്കാൻ ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ്: http://jntataendowment.org.  

ഫുൾടൈം പിജി, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ പഠനഗവേഷണങ്ങൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ രൂപ വായ്പ ലഭിക്കും. കൂടാതെ, ഏഴ‌ര ലക്ഷം രൂപ വരെ ഗിഫ്റ്റ് സ്കോളർഷിപ്പിനും അര ലക്ഷം രൂപ വരെ യാത്രച്ചെലവിനും വ്യവസ്ഥയുണ്ട്. 60 % മാർക്കോടെ ഇന്ത്യൻ സർവകലാശാലാബിരുദമുള്ള ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർഥികളെയും വിദേശപഠനത്തിന്റെ രണ്ടാം വർഷക്കാരെയും പരിഗണിക്കും. അഡ്മിഷൻ ലെറ്റർ കിട്ടിയിരിക്കണമെന്നില്ല. കിട്ടുന്ന മുറയ്ക്ക് അറിയിച്ചാൽ മതി. 2020 ജൂൺ 30ന് 45 വയസ്സു കവിയരുത്. 

പരീക്ഷയിൽ നേടിയ മാർക്ക് മാത്രമല്ല, അനുപാഠ്യ / പാഠ്യേതര പ്രവർത്തനമികവും പരിഗണിക്കും. GRE/GMAT/TOEFL/IELTS മികച്ച സ്കോർ വേണം. പഠനലക്ഷ്യം വിശദമാക്കുന്ന ഒന്നാന്തരം ‘സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്’ തിരഞ്ഞെടുപ്പ് സുഗമമാക്കും. 

പഠിപ്പിച്ച പ്രഫസറോ ജോലിസ്ഥലത്തെ മേലധികാരിയോ നൽകിയ ശുപാർശക്കത്തും വേണം. ഈ ‘ലെറ്റർ ഓഫ് റെക്കമെൻഡേഷൻ’ നമുക്കു പരിചിതമായ രീതിയിലുള്ള വെറും ശുപാർശയല്ല. മറിച്ച്, ഈ പഠനത്തിന് അപേക്ഷകൻ തീർത്തും അർഹനാണെന്ന് പഠന/സേവനചരിത്രം വിശദീകരിച്ചുള്ള ശുപാർശയാണ്. പ്രാഥമിക സില‍ക്‌ഷനുള്ളവർ ഏപ്രിൽ 12ന് ഓൺലൈൻ ടെസ്റ്റിൽ പങ്കെടുക്കണം. അതിലെ മികവുകൂടി നോക്കി ഇന്റർവ്യൂവിനു ക്ഷണിക്കും. GRE/GMAT/TOEFL/IELTS സ്കോർ, ഓൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ പരിഗണിച്ച് അന്തിമ സിലക്‌ഷ‌ൻ. 

വായ്പത്തുകയടയ്ക്കാൻ ശേഷിയുള്ള ജാമ്യക്കാരൻ വേണം. രക്ഷിതാവോ അടുത്ത ബന്ധുവോ എങ്കിൽ നന്ന്. ഇവർ കരാറൊപ്പിടണം. കൊലാറ്ററൽ സെക്യൂരിറ്റി വേണ്ട. വായ്പ 3 മുതൽ 7 വരെ വർഷങ്ങളിൽ 5 തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണം. 2 % സാധാരണ പലിശയുണ്ടെങ്കിലും കൃത്യസമയത്ത് തിരികെയടയ്ക്കുന്നവർക്ക് ഇത് ഇളവു‌ ചെയ്തുകിട്ടും. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA