എഫ്‌ഡിഡിഐയിൽ പാദരക്ഷ വ്യവസായ പരിശീലനം ; എൻട്രൻസ് പരീക്ഷ കൊച്ചിയിലും

footwear-design
SHARE

മികച്ച പ്രഫഷനൽ സാധ്യതകളുള്ള പാദരക്ഷ വ്യവസായത്തിൽ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനമാണു കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്‌ഡിഡിഐ. FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ : 0120-4500203; വെബ്സൈറ്റ്: www.fddiindia.com; ഇ–മെയിൽ: admission@fddiindia.com. ഇതിന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷനൽ ഇംപോർട്ടൻസ്’ പദവിയുണ്ട്.

നോയിഡയ്‌ക്കു പുറമേ ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത അടക്കം ഇൻസ്‌റ്റിറ്റ്യൂട്ടിനു 12 ക്യാംപസുകൾ; കേരളത്തിലില്ല. മികച്ച അടിസ്‌ഥാന സൗകര്യങ്ങളുണ്ട്. പഠിച്ചു ജയിക്കുന്നവർക്കു നല്ല ജോലിസാധ്യത. ചേരുന്നതിനു മുൻപു സ്ഥാപനത്തെപ്പറ്റി പൂർണവിവരങ്ങൾ നേരിട്ടു ശേഖരിക്കുന്നതു നന്ന്. ചെന്നൈ ഫോൺ: 044-49049608.

അതിവേഗം വളർന്നുപന്തലിക്കുന്ന വ്യവസായമാണിത്. ആഭ്യന്തര വിപണിയിൽ മാത്രമല്ല, യൂറോപ്പ് അടക്കമുള്ള വിദേശവിപണികളിലും നമ്മുടെ പാദരക്ഷ/ ഫാഷൻ ഉൽപന്നങ്ങൾക്ക് പ്രിയമേറെയാണ്. ഇപ്പോൾ അപേക്ഷിക്കാവുന്ന മുഖ്യ പ്രോഗ്രാമുകൾ:

എ) 4 വർഷ ബി.ഡിസ്. (ബാച്‌ലർ ഓഫ് ഡിസൈൻ): ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ / ലെതർ ഗുഡ്സ് & ആക്‌സസറീസ് ഡിസൈൻ / ഫാഷൻ ഡിസൈൻ

ബി) 3 വർഷ ബിബിഎ : റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്

സി) 2 വർഷ എം.ഡിസ് : ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ

ഡി) രണ്ടു വർഷ എംബിഎ : റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്

12 കേന്ദ്രങ്ങളിലായി ആകെ 3258 സീറ്റ്. എല്ലാ പ്രോഗ്രാമുകളും എല്ലായിടത്തുമില്ല. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 15, 7.5, 27, 10, 3 % സംവരണമുണ്ട്.

ഏതെങ്കിലും വിഷയങ്ങൾ ഐച്ഛികമായി പഠിച്ചു പ്ലസ്‌ടു ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയെങ്കിലും എം.ഡിസിനു നിർദിഷ്ട വിഷയങ്ങളിലൊന്നിലെ ബിരുദം വേണം. ഇപ്പോൾ യോഗ്യതാപരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. 2020 ജൂലൈ ഒന്നിന് ബാച്‍ലർ അപേക്ഷകർക്ക് 25 വയസ്സു കവിയരുത്. മാസ്റ്ററിനു പ്രായപരിധിയില്ല.

ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രൊസ്പെക്ടസ് സൈറ്റിലുണ്ട്. റജിസ്ട്രേഷൻ ഫീ 500 രൂപ. ദേശീയതലത്തിലുള്ള സിലക്‌ഷൻ ടെസ്‌റ്റ് കൊച്ചി, ബെംഗളൂരു, ചെന്നൈ, പുണെ, ഡൽഹി ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ മേയ് 24ന്. കടലാസിലെഴുതാനുള്ള ടെസ്‌റ്റിൽ 150 ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ.

ബാച്‍ലർ എൻട്രൻസിലെ വിഷയങ്ങൾ: Quantitative Aptitude, Verbal Ability, General Awareness, Business Aptitude. മാസ്റ്റർ ബിരുദ എൻട്രൻസിലെ വിഷയങ്ങൾ: Quantitative Aptitude, English Comprehension & Analytical Ability, General Knowledge & Current Affairs, Management Aptitude.

ടെസ്‌റ്റിൽ ഉയർന്ന റാങ്കുള്ളവർക്കു കൗൺസലിങ് വഴി പ്രവേശനം നൽകും. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.

English Summary: Footwear Design and Development Institute

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA