കെ.ടി യു ടെക്ഫെസ്റ്റ് തിരുവനന്തപുരം സി.ഇ.ടിയിൽ

ktu-fest
SHARE

കേരളാ സാങ്കേതിക സർവകലാശാലയുടെ ടെക്നിക്കൽ ഫെസ്റ്റിവൽ മാർച്ച് 27, 28, 29 തീയതികളിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സി.ഇ.ടി) വച്ച് നടക്കും. 

സാങ്കേതികരംഗത്ത് ഏറ്റവും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ഈ അറിവിന്റെ ഉത്സവം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ ടെക്ഫെസ്റ്റാണ്. 

പ്രോജക്ട് പ്രസന്റേഷൻ, പേപ്പർ പ്രസന്റേഷൻ, 'ഐഡിയാ ഈസ് മണി'  എന്നീ വിഭാഗങ്ങളിലാണ് പൊതുവായ മത്സരങ്ങൾ. എൺപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സി.ഇ.ടി സംഘടിപ്പിക്കുന്ന സീറ്റെക്സ് -2020 എക്സിബിഷനും, സി.ഇ.ടിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ സംഘടിപ്പിക്കുന്ന മത്സരങ്ങളും വർക്ക് ഷോപ്പുകളും സെമിനാറുകളും ടെക്ഫെസ്റ്റിനെ കൂടുതൽ മിഴിവുറ്റതാക്കും.

പ്രോജക്ട് പ്രസന്റേഷൻ,  പേപ്പർ പ്രസന്റേഷൻ വിഭാഗങ്ങളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ഫെബ്രുവരി 14 നു മുമ്പായും ഐഡിയാ ഈസ് മണിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 20 നു മുമ്പായും പേര് രജിസ്റ്റർ ചെയ്യണം. 60  വയസ്  കഴിഞ്ഞവരുടെ ജീവിതനിലവാരം ഉയർത്തതാൻ സഹായകമായ സാങ്കേതികവിദ്യകൾക്കുള്ള ആശയങ്ങൾ ആണ് 'ഐഡിയ ഈസ് മണി' വിഭാഗത്തിലേക്ക് പരിഗണിക്കുക. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും http://techfest.ktu.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: KTU Tech Fest

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA