ADVERTISEMENT

സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലായി  22ന് നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 4,00,014 പേരാണ് പരീക്ഷ എഴുതുന്നത്. അതേ ദിവസം  തന്നെ എസ്ബിഐ ക്ലറിക്കൽ കേഡർ ജൂനിയർ അസോഷ്യേറ്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ നടക്കുന്നുണ്ടെങ്കിലും മുൻകൂട്ടി തീരുമാനിച്ച കെഎഎസ് പരീക്ഷ മാറ്റാനാവില്ലെന്നു പിഎസ്‌സി അധികൃതർ അറിയിച്ചു. എന്തെങ്കിലും കാരണവശാൽ കെഎഎസ് പരീക്ഷ എഴുതാൻ സാധിക്കാത്തവരെ അയോഗ്യരാക്കില്ല.

രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30   വരെയുമാണ് പരീക്ഷ. ഉദ്യോഗാർഥിയുടെ കൂടെയുള്ള ആരെയും പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവേശിപ്പിക്കില്ല. പരീക്ഷാ സമയത്തിനു 15 മിനിറ്റ് മുൻപ് മുതൽ  ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കും. പഠന വസ്തുക്കൾ, കടലാസ് തുണ്ടുകൾ, ജ്യാമിതീയ ഉപകരണങ്ങൾ, ബോക്സ്, പ്ലാസ്റ്റിക് കവർ, റബർ, എഴുത്തു പാഡ്, ലോഗരിതം പട്ടിക, പഴ്സ്, പൗച്ച്, പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേന, സ്കാനർ, ഹെൽത്ത് ബാൻഡ്, ക്യാമറ പെൻ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, റിസ്റ്റ് വാച്ച്, സ്മാർട് വാച്ച്, ക്യാമറാ വാച്ച്, ക്യാമറ/ബ്ലൂടൂത്ത് തുടങ്ങിയവ ഒളിപ്പിക്കുവാൻ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കൾ,  പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണം, കുപ്പിവെള്ളം എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല.

മൊബൈൽ ഫോൺ കയ്യിലോ മേശപ്പുറത്തോ ക്ലാസിനു പുറത്തോ വയ്ക്കാൻ അനുവദിക്കില്ല. ബാഗ്, പഴ്സ്, ഫോൺ തുടങ്ങിയവയുമായി വരുന്ന ഉദ്യോഗാർഥികൾക്കു ഹാളിനു പുറത്തുള്ള മുറിയിൽ സാധനങ്ങൾ  സൂക്ഷിക്കാം. സംശയമുള്ള ഉദ്യോഗാർഥികളെ  ഉദ്യോഗസ്ഥർ ഇൻവിജിലേറ്റർമാരുടെ സഹായത്തോടെ പരിശോധിക്കും.  

അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന എന്നിവ മാത്രമേ ഹാളിൽ അനുവദിക്കൂ. ഉദ്യോഗാർഥികളുടെ അഡ്‌മിഷൻ ടിക്കറ്റ് പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com