ADVERTISEMENT

10, 12 ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് സിബിഎസ്ഇയുടെ മറുപടി.

ആൻസർ ഷീറ്റിൽ ശ്രദ്ധിക്കാൻ

എന്റെ കൊച്ചുമകന്റെ പേരിന് 29 അക്ഷരങ്ങളുണ്ട്. ആൻസർ ഷീറ്റിന്റെ ഒന്നാം പേജിൽ പേരെഴുതേണ്ട കോളത്തിൽ 24 കളങ്ങളേയുള്ളൂ. എന്തു ചെയ്യണം ?

ജേക്കബ് ജോൺ

റോൾ നമ്പർ കൃത്യമായി എഴുതുക എന്നതാണ് ഏറ്റവും പ്രധാനം. പേര് പൂർണമായി എഴുതാൻ കളങ്ങൾ തികയുന്നില്ലെങ്കിൽ ബാക്കി അക്ഷരങ്ങൾ പുറത്തേക്കു നീട്ടിയെഴുതാം. 

ഭിന്നശേഷി വിദ്യാർഥികൾ ഹാൾ ടിക്കറ്റിനു പുറമേ കൊണ്ടുവരേണ്ട രേഖകൾ എന്തൊക്കെ ? ആൻസർ ഷീറ്റിൽ റജിസ്റ്റർ നമ്പരിനു പുറമേ എന്തെങ്കിലും പ്രത്യേക കോഡ് എഴുതാനുണ്ടോ ?

രശ്മി

ആൻസർ ബുക്കിൽ ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള നിശ്ചിത കോളം പൂരിപ്പിക്കണം. ഭിന്നശേഷി വിദ്യാർഥികൾക്ക് അനുവദനീയമായ വസ്തുക്കൾ കയ്യിൽ കരുതാം. വിശദാംശങ്ങൾക്കു സിബിഎസ്ഇ വെബ്സൈറ്റിലെ 2019 ഏപ്രിൽ 12ന്റെ സർക്കുലർ കാണുക ( No.CBSE/COORD/112233/2019).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com