ADVERTISEMENT

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എല്ലാ വിദ്യാർഥികൾക്കും അടുത്ത അധ്യയന വർഷം മുതൽ റോബട്ട് നിർമാണം ഉൾപ്പെടെയുള്ളവയിൽ സാങ്കേതിക പരിശീലനം നൽകും. നിർമിത ബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഡേറ്റ അനലറ്റിക്സും പഠനത്തിന്റെ ഭാഗമാക്കും. 

നിലവിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) അഭിരുചിപ്പരീക്ഷ നടത്തി തിരഞ്ഞെടുത്ത ലിറ്റിൽ കൈറ്റ്സിലെ ഏതാനും വിദ്യാർഥികൾക്കു മാത്രമാണു പരിശീലനം നൽകിവരുന്നത്. മുഴുവൻ വിദ്യാർഥികൾക്കും പരിശീലനം നൽകാൻ ആവശ്യമായ സോഫ്റ്റ്‍വെയർ കൈറ്റ് നൽകും. കുട്ടികളിൽ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുക, പുതിയ പരീക്ഷണങ്ങൾക്കു പ്രേരിപ്പിക്കുക, സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കാനുള്ള പ്രചോദനം നൽകുക എന്നിവയാണു ലക്ഷ്യം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് എ, ബി, സി തുടങ്ങിയ ഗ്രേഡുകളിൽ സർട്ടിഫിക്കറ്റ് നൽകും.

റോബട്ടിക്സ്, മെഷീൻ ലേണിങ് ...
റോബട്ടിക്സ്, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, 3 ഡി ക്യാരക്ടർ മോഡലിങ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, അനിമേഷൻ, മൊബൈൽ ആപ്ലിക്കേഷൻ നിർമാണം തുടങ്ങിയവയിൽ വിദഗ്ധർ പരിശീലനം നൽകും. ഗൃഹോപകരണങ്ങൾ ശബ്ദസിഗ്നലുകളും മൊബൈൽ ഫോണും ഉപയോഗിച്ചു പ്രവർത്തിപ്പിക്കാവുന്ന ഹോം ഓട്ടമേഷനിലും പരിശീലനമുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com