ADVERTISEMENT

സ്കൂൾ കാലഘട്ടത്തിൽ പലരും ഇഷ്ടപ്പെടാതിരുന്ന സംഗതിയാണ് ഹോം വർക്ക്. ഹോം വർക്ക് ചെയ്യാൻ മറന്നതിന് കിട്ടിയ തല്ലിനും നേരിട്ട അപമാനങ്ങൾക്കുമൊന്നും കയ്യും കണക്കും കാണില്ല. എന്നാൽ ഇന്നത്തെ കുട്ടികൾ അക്കാര്യത്തിൽ ഭാഗ്യവാന്മാരാണ്. ഹോംവർക്ക് എളുപ്പത്തിൽ ചെയ്യാൻ അവർക്ക് വേണ്ടി ഒരു ആപ്പ് തന്നെ സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം സുന്ദർ പിച്ചെയുടെ ഗൂഗിൾ.

സോക്രട്ടിക് എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് കുട്ടികളുടെ ഹോം വർക്ക് എളുപ്പമാക്കുന്നത്. ആൾജിബ്ര, ബയോളജി, കെമിസ്ട്രി, ജ്യോമട്രി, ട്രിഗ്ണോമെട്രി എന്നീ വിഷയങ്ങളിലാണ് നിലവിൽ ആപ്പിന്റെ സേവനം ലഭിക്കുക. അക്കാദമിക വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ വോയ്സ് റെകഗ്നിഷൻ സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് ചോദിക്കാം.

ഗണിത പ്രശ്നങ്ങൾ ഉൾപ്പെടുന്ന ചിത്രം സ്മാർട്ട് ഫോണിന്റെ സഹായത്തോടെ എടുത്ത് ആപ്പിലേക്ക് നൽകിയാൽ അതെങ്ങനെ പരിഹരിക്കാമെന്നുള്ളത് നിർമ്മിത ബുദ്ധി കാട്ടികൊടുക്കും.

ബയോളജി, ഫിസിക്സ്, ആൾജിബ്ര, ജ്യോമട്രി, ഫിക്ഷൻ, നോൺ ഫിക്ഷൻ എന്നിങ്ങനെയുള്ള ഹൈസ്കൂൾ വിഷയങ്ങളുമായി ബന്ധപ്പെട്ട ആയിരത്തിലധികം ഗൈഡുകൾ ആപ്പിൽ ലഭ്യമാണ്. യൂ ടൂബിലെ വിശാലമായ വിവരശേഖരത്തിൽ നിന്നുള്ള വിദ്യാഭ്യാസപരമായ വീഡിയോകളും ആപ്പ് കാട്ടിത്തരും.

അടുത്തിടെയാണ് ഗൂഗിൾ ഈ ആപ്പ് ഏറ്റെടുത്തത്. പുതിയ രൂപഭാവങ്ങളോടെ 2019 ൽ സോക്രട്ടിക് ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിൽ പ്രത്യക്ഷപ്പെട്ടു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പ് പ്ലേ സറ്റോറിലേക്ക് ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. ആൻഡ്രോയ്ഡ് 5.0 യിലോ അതിലും ഉയർന്ന വേർഷനുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്പ് ഡോൺലോഡ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com