ADVERTISEMENT

രണ്ടാം ദിവസത്തെ മലയാളം രണ്ടാം പേപ്പറും കുട്ടികൾക്ക് ആശ്വാസം പകരുന്നതായിരുന്നു. ഉയർന്ന നിലവാരക്കാരെയും ശരാശരിക്കാരെയും താഴ്‍ന്ന നിലവാരക്കാരെയുമൊക്കെ ഒരുപോലെ ചോദ്യകർത്താവ് പരിഗണിച്ചിട്ടുണ്ട്. ഒരു മാർക്ക് വീതം ലഭിക്കുന്ന ആദ്യത്തെ 5 ചോദ്യങ്ങളിൽ നാലെണ്ണം ആശയക്കുഴപ്പങ്ങളൊന്നും ഇല്ലാതെ ഉത്തരമെഴുതാവുന്നവ ആയിരുന്നു. നാലാം ചോദ്യം ‘പത്രമില്ലാതെയുള്ള ഭരണത്തെക്കാൾ താൻ അഭിലഷിക്കുക, ഭരണമില്ലാതെ പത്രമുള്ള അവസ്ഥയാണ്’ എന്ന ജഫേഴ്സന്റെ ഉദ്ധരണി നൽകിയിട്ട്, ആ അഭിപ്രായത്തോട് യോജിക്കുന്ന വസ്തുത എടുത്തെഴുതാനായിരുന്നു.

shahana
ഷഹ്‍ന എ. സലാം

ഇതിനു നൽകിയിരിക്കുന്ന 4 ഓപ്ഷനുകളിൽ ഏറ്റവും ശരിയായത് ഏതെന്നതു കുട്ടികളെ വലച്ചു. രണ്ടു മാർക്കിന്റെ ചോദ്യങ്ങളും (6–8) കഷ്ടപ്പെടുത്തിയില്ല. 9 – 14 ചോദ്യങ്ങളും ഉപന്യാസ ചോദ്യങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നവയും കുട്ടികളുടെ ചിന്താശേഷിയും വിലയിരുത്താനുള്ള കഴിവും രചനാശേഷിയും അളക്കുന്നതുമായിരുന്നു. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ 'ഗുരുദർശനങ്ങളും ഏകലോക സങ്കൽപവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം തയാറാക്കാനുള്ള 17–ാം ചോദ്യം സമകാലിക പ്രസക്തിയാൽ മികച്ചുനിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com