'കൊറോണ' അവധിക്കാലം വരുമാനമാക്കി രണ്ടു കൊച്ചു മിടുക്കൻമാർ!

Students_vacation
SHARE

പഠനത്തിരക്കിൽ മറന്നുകളയുന്ന ശാരീരികാരോഗ്യം തിരിച്ചുപിടിക്കുക കൂടി ചെയ്യേണ്ട കാലമാണെങ്കിലും അവധിക്കാലത്തു കളികൾക്കും യാത്രകൾക്കുമുൾപ്പെടെ ഇത്തവണ അവധി നൽകേണ്ടി വന്നതോടെ ടിവിയ്ക്കു മുന്നിലും മൊബൈൽ സ്ക്രീനിലും സമയം തള്ളിനീക്കാനാകും ഏറെപ്പേരുടെയും ശ്രമം. എന്നാൽ, വിനോദത്തിനൊപ്പം വരുമാനം കൂടി നേടാൻ കഴിയുംവിധം വെക്കേഷൻ കാലം പ്രയോജപ്പെടുത്തുന്ന രണ്ടു കൊച്ചുമിടുക്കരെ പരിചയപ്പെടാം. 

ബിലാത്തിക്കളം ബിഇഎം യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൻ രാഹുൽ സനയും ഡിസൈനർ ജയൻ ബിലാത്തിക്കുളത്തിന്റെ മകൻ കൃഷ്ണനുണ്ണി ജയനും. സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി പഠിപ്പിച്ച വിദ്യകൾ അവധിക്കാലത്തു വരുമാന മാർഗമാക്കുകയാണീ മിടുക്കൻമാർ. പേപ്പർ പെൻ, ഹാ‍ൻഡി ക്രാഫ്റ്റുകൾ, ചേളാവ്, ഐസ്ക്രീം സ്റ്റിക് കൊണ്ടു ഫ്രൂട്ട് ബൗളുകൾ, പേപ്പർ ബാഗ്, എൻവലപ്പുകൾ തുടങ്ങിയവയുടെ നിർമാണമാണു കുട്ടികളെ പഠിപ്പിച്ചത്. പഠിച്ച വിദ്യകൾ വീട്ടിലിരുന്നു പ്രയോഗിച്ചു നോക്കിയപ്പോൾ, ബന്ധുക്കളും അയൽക്കാരുമൊക്കെ ഉൽപന്നങ്ങൾ വാങ്ങി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കിട്ടുന്ന പണം തൽക്കാലം സ്കൂളിൽ ടൗൺ ബാങ്കുമായി സഹകരിച്ചു നടത്തുന്ന സമ്പാദ്യ പദ്ധതിയിൽ ബാങ്കിൽ നിക്ഷേപിക്കാനാണ് ഇരുവരുടെയും തീരുമാനം.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA