ADVERTISEMENT

ലോകത്താകമാനം ആശങ്കയിലാഴ്ത്തിയ കൊവിഡ് 19 ന്റെ പ്രതിരോധത്തിന് പങ്കാളിയായി ആറ്റിങ്ങൽ ​ഗവ. കോളേജും, രോ​ഗ പ്രതിരോധത്തിനാവശ്യമായ സാനിറ്റൈസർ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്താണ് ആറ്റിങ്ങൽ ​ഗവ. കോളേജും മാതൃകയായത്. 

 

കോളജിലും സമീപത്തുള്ള സർക്കാർ സ്കൂളിലും പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കു സാനിറ്റൈസർ കോളേജ് പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ  നായരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. കൂടാതെ പൊതുജനങ്ങളുമായി കൂടുതൽ  സമ്പർക്കത്തിൽവരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ , യാത്രാക്കാർ, പൊതുജനങ്ങൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കും  സാനിറ്റൈസർ നൽകി കൊവിഡ് 19 ന്റെ പ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയും  ചെയ്തു. ആറ്റിങ്ങൽ മേഖലയിൽ  സാനിറ്റൈസറിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ആണ് സൗജന്യമായാണ്  ഗവണ്മെന്റ് കോളേജ് സാനിറ്റൈസർ വിതരണം ചെയ്തത്. 

 

പോളിമർ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. പ്രഭയുടെ നേതൃത്വത്തിൽ പ്രഫസർമാരായ ഡോ. സുമി, ഡോ. ഭാഗ്യശ്രീ, ഡോ. ധന്യ, ഡോ. തുഷാര തുടങ്ങിയവരാണ് സാനിറ്റൈസർ നിർമ്മിച്ചത്.   

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com