sections
MORE

ശാസ്ത്ര: മികവിന്റെ കേന്ദ്രം; കോഴ്സുകൾ രാജ്യാന്തര നിലവാരം

sastra1
SHARE

വിവിധ ബിരുദ, ബിരാദനന്തര കോഴ്‌സുകള്‍ക്ക് പുറമേ സയന്‍സ്, എന്‍ജിനീയറിങ്, നിയമം, മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, ആര്‍ട്‌സ് വിഷയങ്ങളില്‍ ഡോക്ടറേറ്റ് ബിരുദം നല്‍കുന്ന കല്‍പിത സര്‍വകലാശാലയാണ് ശാസ്ത്ര. കംഭകോണത്ത് 2000ല്‍ ആരംഭിച്ച ശ്രീനിവാസ രാമാനുജന്‍ സെന്റര്‍ ശസ്ത്രയുടെ ഓഫ് ക്യാംപസ് സെന്ററാണ്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമാണ് ഈ സെന്റര്‍ അന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്. ശ്രീനിവാസ രാമാനുജന്റെ വീട് വാങ്ങി അതൊരു രാജ്യാന്തര സ്മാരകമാക്കി നിലനിര്‍ത്തുന്നതും അവിടെ രാമാനുജന്റെ പേരിലുള്ള മ്യൂസിയമായ ഹൗസ് ഓഫ് രാമാനുജന്‍ മാത്തമാറ്റിക്‌സ് സ്ഥാപിച്ചതും ശാസ്ത്രയാണ്. വിവിധ ബിരുദ കോഴ്‌സുകള്‍ നടത്തുന്ന ഈ കേന്ദ്രത്തില്‍ രാമാനുജന്റെ സ്വാധീനത്താല്‍ വിവിധ മേഖലകളില്‍ ഗവേഷണവും നടക്കുന്നു. 

അക്കാദമിക മികവിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും മികച്ച അധ്യാപകരുടെയും വിദ്യാർഥികളുടെയും പേരില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ് ശാസ്ത്ര. യുജിസിയുടെ സ്വയംഭരണാധികാര ചട്ടങ്ങള്‍ അനുസരിച്ച് കാറ്റഗറി 1 സര്‍വകലാശാലയായി അംഗീകരിക്കപ്പെട്ട ശാസ്ത്രയ്ക്ക് നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ++ ഗ്രേഡും ലഭിച്ചിട്ടുണ്ട്. (സിജിപിഎ: 3.54/4.00). യുകെയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ശാസ്ത്രയുടെ 12 പ്രോഗ്രാമുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. ഇതോടെ രണ്ട് ക്യാംപസുകളിലായി (തഞ്ചാവൂര്‍, കുംഭകോണം) ഏറ്റവുമധികം ബിരുദ കോഴ്‌സുകള്‍ക്ക് അക്രഡിറ്റേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയായി ശാസ്ത്ര മാറി. ഇവിടുത്തെ കോഴ്‌സുകള്‍ രാജ്യാന്തരമായി അംഗീകരിക്കപ്പെട്ട നിലവാരത്തിനനുസരിച്ചുള്ളവയാണ് ഇത് തെളിയിക്കുന്നു. 

ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്‌സ് 2020, യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്‌സ് 2019, ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്‌സ് 2019, എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി റാങ്കിങ് 2019, ലൈഫ് സയന്‍സ് റാങ്കിങ് 2019, എമര്‍ജിങ് എക്കണോമീസ് 2019, ക്യുഎസ് ബ്രിക്‌സ് റാങ്കിങ് 2019, ക്യുഎസ് ഏഷ്യ റാങ്കിങ് 2020 എന്നിവയിലെല്ലാം ഇടം നേടിയ ഇന്ത്യയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാണ് ശാസ്ത്ര. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്ങ് ഫ്രേംവര്‍ക്ക് അനുസരിച്ച് ആകമാന റാങ്കിങ്ങില്‍ 63-ാം സ്ഥാനത്തും സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ 40-ാമതും എന്‍ജിനീയറിങ് സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ 38-ാമതുമാണ് ശാസ്ത്ര. ദേശീയ, രാജ്യാന്തര തലത്തിലുള്ള  നിരവധി അംഗീകാരങ്ങള്‍ ശാസ്ത്രയെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. 

SASTRA_LOGO

ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തെ മുന്നോട്ട് നയിച്ചു കൊണ്ട് അധ്യാപനത്തിലും പഠനത്തിലും ഗവേഷണത്തിലും കണ്‍സല്‍ട്ടന്‍സിയും നിരവധി പുരോഗമനപരമായ ആശയങ്ങള്‍ നടപ്പാക്കിയ സമഗ്ര സര്‍വകലാശാലയാണ് ശാസ്ത്ര. സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനായി അംഗീകരിക്കപ്പെട്ടിട്ടുള്ള ശാസ്ത്ര ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ), ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോ ടെക്‌നോളജി വകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ആയുഷ് തുടങ്ങിയ വിവിധ ഏജന്‍സികള്‍ക്ക് വേണ്ടി ഗവേഷണത്തിലും ഏര്‍പ്പെടുന്നു. 

കേന്ദ്ര ഗവണ്‍മെന്റ് സെന്റര്‍ ഫോര്‍ റിലവന്‍സ് ആന്‍ഡ് എക്‌സലന്‍സ്(CORE) ഇന്‍ അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രോസസിങ്, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍(CARISM), സെന്റര്‍ ഫോര്‍ നാനോ ടെക്‌നോളജി ആന്‍ഡ് അഡ്വാന്‍സ്ഡ് ബയോമെറ്റീരിയല്‍സ്(CeNTAB), നാഷണല്‍ ഫെസിലിറ്റി ഇന്‍ മെക്കട്രോണിക്‌സ്, നാഷണല്‍ ഫെസിലിറ്റി ഫോര്‍ സയന്റിഫിക്ക് പ്രിപ്പറേഷന്‍ ഓഫ് ആയുര്‍വേദിക് ഡ്രഗ്‌സ് എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആയുഷ് വകുപ്പ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനെ  മികവിന്റെ കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. ആയുര്‍വേ, സിദ്ധ മരുന്നുകള്‍ക്കുള്ള പരിശോധനാ ലാബായി തമിഴ്‌നാട് ഗവണ്‍മെന്റിന്റെ ഡ്രഗ് ലൈസന്‍സിങ് അതോറിറ്റി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനെസര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്.

നാനോടെക്‌നോളജിയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് CeNTAB . കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ബോര്‍ഡ് 15 കോടി രൂപ ചെലവിട്ട് 3 ഡി പ്രിന്റിങ്ങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് മേഖലകള്‍ക്കായി ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യുബേറ്ററും ആരംഭിച്ചിട്ടുണ്ട്. 

ശാസ്ത്രയില്‍ എല്ലാ കോഴ്‌സുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് മെറിറ്റ് അധിഷ്ഠിതമായ സുതാര്യമായ സംവിധാനത്തിലൂടെയാണ്. മെറിറ്റ് അധിഷ്ഠിത പ്രവേശന പ്രക്രിയയുടെ പേരില്‍ പ്രസിദ്ധമായ ശാസ്ത്ര ഒരു രൂപ പോലും ക്യാപിറ്റേഷന്‍ ഫീസോ സംഭാവനയോ ആയി സ്വീകരിക്കുന്നില്ല. 2020 ബിരുദ ബാച്ചില്‍പ്പെട്ട 1938 വിദ്യാർഥികള്‍ക്ക് ആമസോണ്‍, ഗൂഗിള്‍, സിസ്‌കോ, പേ പാല്‍, മൈക്രോസോഫ്ട്, മോര്‍ഗന്‍ സ്റ്റാന്‍ലി, തോറോഗുഡ്, വിഎംവേര്‍, പബ്ലിസിസ് സാപിയന്റ്, മൈന്‍ഡ് ട്രീ, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, കോഗ്നിസന്റ്, ഇന്‍ഫോസിസ്, സോഹോ കോര്‍പ്പറേഷന്‍, ഡിലോയിറ്റ്, ഡോ. റെഡ്ഡീസ്, അക്‌സെന്‍ച്വര്‍, ഐബിഎം, അശോക് ലെയ്‌ലാന്‍ഡ്, ഹ്യുണ്ടായ്, ഫോര്‍ഡ്, ടിവിഎസ് മോട്ടേഴ്‌സ്, ബോസ്ച്, ഫ്രഷ് വര്‍ക്‌സ്, മ്യൂസിഗ്മ, എല്‍ & ടി, റോക് വെല്‍ കോളിന്‍സ്, ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ടൈഗര്‍ അനലറ്റിക്‌സ്, ബയോകോണ്‍, നോവോസൈംസ്, സിഫോ ആര്‍ & ഡി, കാറ്റര്‍പില്ലര്‍, സാന്‍മാര്‍, വിപ്രോ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നിവയുള്‍പ്പെടെ 114ല്‍ അധികം കമ്പനികളില്‍ നിന്ന് 3253 ഓഫറുകളാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ ബിരുദാനന്തരബിരുദ പഠനത്തിനായുള്ള പ്രവേശനവും 2020 ബാച്ചിലെ ബിരുദ വിദ്യാർഥികള്‍ക്ക് ലഭിച്ചു. 

SASTRA-2

വിദേശത്തൊരു സെമസ്റ്റര്‍ പ്രോഗ്രാമിലൂടെ 2020 ബാച്ചിലെ നിരവധി വിദ്യാർഥികള്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ സര്‍വകലാശാലകളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ലഭിച്ചു. അമേരിക്കയിലെ ഹാര്‍വാര്‍ഡ്-എംഐടി, ജോര്‍ജിയ ടെക്, കോര്‍ണെല്‍ സര്‍വകലാശാല, കാര്‍ണീജ് മെലണ്‍ സര്‍വകലാശാല, സിന്‍സിനാറ്റി സര്‍വകലാശാല, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല, പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല, ടെക്‌സാസ്-ഓസ്റ്റിന്‍ സര്‍വകലാശാല, കാലിഫോര്‍ണിയ സര്‍വകലാശാല, അലബാമ സര്‍വകലാശാല, കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാല, സൗത്ത് ഡകോട്ട സ്‌കൂള്‍ ഓഫ് മൈന്‍സ് ആന്‍ഡ് ടെക്‌നോളജി, ബല്‍ജിയത്തിലെ കെയു ല്യൂവന്‍, പോളണ്ടിലെ പോസ്‌നാന്‍ സര്‍വകലാശാല, ഇക്യഡോറിലെ ഇപിഎന്‍, ബാര്‍സലോണയിലെ യുപിസി, യുകെയിലെ ലിങ്കണ്‍ സര്‍വകലാശാല, പ്ലൈമൗത്ത് സര്‍വകലാശാല, ഓസ്‌ട്രേലിയയിലെ ഡിയാകിന്‍ സര്‍വകലാശാല, ജര്‍മ്മനിയിലെ ഫ്രെഡറിച്ച് ഷില്ലര്‍, ഒസ്‌നബ്രൂക്ക് സര്‍വകലാശാല, സ്വീഡനിലെ യൂണിവേഴ്‌സിറ്റി വെസ്റ്റ്, നോര്‍വേയിലെ ഓസ്ലോ സര്‍വകലാശാല, അയര്‍ലന്‍ഡിലെ അള്‍സ്റ്റര്‍ സര്‍വകലാശാല, ജപ്പാനിലെ ടോകയ് സര്‍വകലാശാല,  ക്യോട്ടോ സര്‍വകലാശാല, മലേഷ്യയിലെ കര്‍ടിന്‍ സര്‍വകലാശാല, സിംഗപ്പൂരിലെ എന്‍യുഎസ്, ഇറ്റലിയിലെ പിസ സര്‍വകലാശാല, നെതര്‍ലാന്‍ഡ്‌സിലെ ട്വെന്റേ സര്‍വകലാശാല, കാനഡായിലെ സൈമണ്‍ ഫ്രേസര്‍ സര്‍വകലാശാല എന്നിങ്ങനെ നീളുന്നു ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത സ്ഥാപനങ്ങള്‍. 

ഡീന്‍സ് ലിസ്റ്റ്, ട്യൂഷന്‍ ഫീസ് റീഫണ്ട്, മെസ് ഫീ റീഇംബേഴ്‌സ്‌മെന്റ് എന്നിങ്ങനെ പല വഴികളിലായി 1.60 കോടി രൂപയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ഓരോ വര്‍ഷം ആയിരത്തോളം വിദ്യാർഥികള്‍ക്ക് ഇവിടെ ലഭിക്കുന്നു. ഇതിനു പുറമേയാണ് ഇന്റര്‍നാഷണല്‍ ഇന്റേണ്‍ഷിപ്പുകളിലൂടെയും മറ്റ് വിദ്യാർഥി ക്ഷേമ പദ്ധതികളിലൂടെയും നല്‍കുന്ന സഹായം. മികവുള്ള വിദ്യാർഥികള്‍ക്ക് തുടര്‍ച്ചയായ വെല്ലുവിളികളുയര്‍ത്തുന്നതും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കാനാണ് ശാസ്ത്ര ശ്രമിക്കുന്നത്. മനസ്സുകളെ സമ്പുഷ്ടമാക്കുന്നതിന് പ്രഫഷണലും മാനുഷികപരവുമായ മൂല്യങ്ങളെയും നൈതികതയെയും പരിപോഷിപ്പിക്കുന്നതില്‍ ശാസ്ത്ര വിശ്വസിക്കുന്നു. സമ്പന്നമായ അക്കാദമിക അന്തരീക്ഷം ഈ സ്ഥാപനത്തെ വിദ്യാർഥികളുടെ ശരിയായ ലക്ഷ്യസ്ഥാനമാക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്‌: https://www.sastra.edu/Admissions2020/faq.php

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA