ADVERTISEMENT

ജൂനിയർ റിസർച് ഫെലോഷിപ്പോടെ ഗവേഷണത്തിനും സർവകലാശാലകളിലോ കോളജുകളിലോ അധ്യാപനത്തിനുമുള്ള ദേശീയ യോഗ്യതാപരീക്ഷകളായ യുജിസി നെറ്റ്, ജോയിന്റ് സിഎസ്ഐആർ – യുജിസി നെറ്റ് എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണു (www.nta.ac.in) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുന്നത്. അധ്യാപകജോലിക്കു മാത്രം ശ്രമിക്കുന്നവർക്കു പ്രായപരിധിയില്ല. കേരളത്തിൽ 16 പരീക്ഷാകേന്ദ്രങ്ങൾ.

.

യുജിസി നെറ്റ്

ഭാഷകളടക്കമുള്ള മാനവികവിഷയങ്ങൾ, കംപ്യൂട്ടർ സയൻസ് & ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സയൻസ്, സൈക്കോളജി, ഫിസിക്കൽ എജ്യുക്കേഷൻ, ലളിതകലകൾ മുതലായവ ഉൾപ്പെടും. ജെആർഎഫിന് 2020 ജൂൺ ഒന്നിന് 30 വയസ്സു കവിയരുത്. വനിതകൾക്കും സംവരണവിഭാഗക്കാർക്കും 35 വരെയാകാം.

∙ അപേക്ഷ: ഏപ്രിൽ 16 വരെ

∙ പരീക്ഷ: ജൂൺ 15–20

∙ ugcnet.nta.nic.in

മൂന്നു മണിക്കൂർ പരീക്ഷയ്ക്കു രണ്ടു പേപ്പർ.

 

ജോയിന്റ് സിഎസ്ഐആർ– യുജിസി നെറ്റ്

ലൈഫ് / മാതമാറ്റിക്കൽ / ഫിസിക്കൽ / എർത്ത്, അറ്റ്‌മോസ്‌ഫെറിക്, ഓഷൻ, & പ്ലാനറ്ററി / കെമിക്കൽ സയൻസ് ശാഖകൾ ഉൾപ്പെടും. 55% മാർക്കോടെ എംഎസ്‌സി, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ്, 4–വർഷ ബിഎസ്, ബിടെക്, ബിഫാം, എംബിബിഎസ് ഇവയിലൊന്നു വേണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 % മതി. ഈ പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

ജെആർഎഫിന് 2020 ജനുവരി ഒന്നിന് 28 വയസ്സു കവിയരുത്. പിന്നാക്കവിഭാഗക്കാർക്കു 31 വരെയും, വനിതകൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 33 വരെയുമാകാം. 

∙ അപേക്ഷ: ഏപ്രിൽ 15 വരെ

∙ പരീക്ഷ: ജൂൺ 21

∙ csirnet.nta.nic.in

മൂന്നു മണിക്കൂർ നേരത്തെ ഒറ്റ ഒബ്‌ജക്ടീവ് പേപ്പർ മാത്രം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com