ADVERTISEMENT

എസ്.എസ് എൽ.സി, ഹയർ സെക്കൻഡറി, സർവ്വകലാശാല പരീക്ഷകൾ മാറ്റി. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം. കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി റജിസ്ട്രാർ അറിയിച്ചു. ഇന്നു ഉച്ചകഴിഞ്ഞു നടത്താനിരുന്ന പരീക്ഷകൾ ഉൾപ്പെടെയാണു മാറ്റിവച്ചത്. 


കേരളത്തിൽ 21നു നടത്താൻ നിശ്ചയിച്ചിരുന്ന ഐഇഎൽടിഎസ് പരീക്ഷ മാറ്റിവച്ചതായി ഐഡിപി അറിയിച്ചു. പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും വിവരം ഇമെയിൽ വഴി അറിയിക്കും. പ്രത്യേക ഫീസ് ഇല്ലാതെ പുതിയ പരീക്ഷാ തീയതി തിരഞ്ഞെടുക്കാനുള്ള അവസരവും പരീക്ഷാർഥികൾക്ക് ഉണ്ട്. ഇതിനോടകം 250 പേർ പുതിയ തീയതി തിരഞ്ഞെടുത്തതായും ഐഡിപി അറിയിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റുന്നത്. അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ പരീക്ഷകൾക്കു മാറ്റമില്ല. 

ഐസിഎസ്ഇ, സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു.

ആരോഗ്യ സർവകലാശാല 

ആരോഗ്യ സർവകലാശാല മാർച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ ഉൾപ്പെടെ.

സാങ്കേതിക വാഴ്സിറ്റി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു 31 വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള വിദ്യാർഥികൾക്കു മേയിൽ നടക്കുന്ന സെമസ്റ്റർ പരീക്ഷകളുടെയും അതോടൊപ്പം നടക്കുന്ന സപ്ലിമെന്ററി പരീക്ഷകളുടെയും തയാറെടുപ്പിനു പ്രത്യേക പഠനാവധി അനുവദിക്കില്ല. പുതുക്കിയ കലണ്ടർ പ്രകാരം ബിടെക് പരീക്ഷകൾ മേയ് 18 ന് ആരംഭിക്കും. ഇപ്പോഴത്തെ അവധി ഫലപ്രദമായി ഉപയോഗിക്കണമെന്നു സർവകലാശാല അറിയിച്ചു

പിഎസ്‍സി പരീക്ഷകൾ മാറ്റി

ഏപ്രിൽ 14 വരെ നടത്താനിരുന്ന ഒഎംആർ പരീക്ഷകൾ, കായികക്ഷമതാ പരീക്ഷകൾ, ഈ മാസം 31 വരെയുളള വകുപ്പുതല ഓൺലൈൻ പരീക്ഷകൾ എന്നിവ കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ മാറ്റി വയ്ക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഏപ്രിൽ 14 വരെയുള്ള എല്ലാ അഭിമുഖങ്ങളും മാറ്റി. ഏപ്രിലിലെ ഇന്റർവ്യൂ തീയതികൾ പുതുക്കി പ്രസിദ്ധീകരിക്കും.

ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർ, റീഡർ ഗ്രേഡ് 2, ജനറൽ ഫിസിയോതെറപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ഡെയറി ഫാം ഇൻസ്ട്രക്ടർ-പട്ടികവർഗം, റിസർച് ഓഫിസർ-പട്ടികജാതി/പട്ടികവർഗം എന്നീ തസ്തികകളുടെ ഒഎംആർ/ഓൺലൈൻ/എഴുത്തു പരീക്ഷകളാണു മാറ്റിയത്. പുതിയ തീയതി പിന്നീട്.

∙ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാൽ) സംസ്ഥാനത്തെ അൻപതോളം കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ ത‌ീയതി പിന്നീട്.

∙ കേരള കലാമണ്ഡലത്തിൽ നടത്താനിരുന്ന മെയ്ഡ് സെർവന്റ്, കുക്ക്, ഡ്രൈവർ, ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള ഇന്റർവ്യുകൾ മാറ്റി.

∙എൻഐടികളിലേക്കും മറ്റുമുള്ള എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിനും മാറ്റണമെന്നാണു കേന്ദ്ര നിർദേശം. സ്ഥിതി വിലയിരുത്തിയ ശേഷം 31നു പുതിയ തീയതി പ്രഖ്യാപിക്കുമെന്നും അറിയിക്കുന്നു.


Covid 19: Details of postponed exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com