ADVERTISEMENT

ആവർത്തിക്കപ്പെട്ട ചോദ്യമാതൃകകൾ മാറ്റങ്ങൾ കൂടാതെ ചോദിച്ചതും മോഡൽ പരീക്ഷയുടെ രീതിയിൽനിന്ന് ഒട്ടും  മാറാത്ത ചോദ്യക്കടലാസും വിദ്യാർഥികൾക്ക് ഏറെ ആശ്വാസമായി.

 

1, 7,12, 17 എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തന്നിരിക്കുന്ന ഖണ്ഡികകളിൽനിന്നു നേരിട്ട് എഴുതാവുന്നവയാണ്. തിരക്കഥ തയാറാക്കുന്നതിനുള്ള രണ്ടാം ചോദ്യത്തിൽ ചോദിച്ച അതേ ഖണ്ഡിക തന്നെ എല്ലാ സ്കൂളുകളിലും എഴുതി പരിശീലിപ്പിച്ചിട്ടുണ്ടാവും. ‘മംജിൽ’ എന്ന വാക്കിന് ‘ലക്ഷ്യസ്ഥാനം’ എന്ന അർഥം അറിയാവുന്നവർക്ക് നാലാം ചോദ്യം പ്രയാസമുണ്ടാക്കില്ല.

 

കത്ത് അല്ലെങ്കിൽ പോസ്റ്റർ തയാറാക്കാനുള്ള അഞ്ചാം ചോദ്യവും എല്ലാവരും എഴുതി പഠിച്ചിട്ടുണ്ടാകണം. 6, 9, 11, 18 എന്നിങ്ങനെ വ്യാകരണ സംബന്ധിയായ ചോദ്യങ്ങൾ പ്രയാസമുള്ളവ ആയിരുന്നില്ല. 

 

A+ നേട്ടത്തിൽ നിർണായകമാകാറുള്ള  വ്യാകരണചോദ്യങ്ങൾ ഇത്തവണ ഭൂരിപക്ഷം വിദ്യാർഥികൾക്കും തൃപ്തികരമായി ഉത്തരം എഴുതാവുന്നവ ആയിരുന്നു.

 ‘സംഭാഷണം’ അല്ലെങ്കിൽ ‘റിപ്പോർട്ട്’ എന്ന എട്ടാമത്തെ ചോദ്യം ഈ അധ്യയനവർഷത്തെ മറ്റു പരീക്ഷകളിൽ വന്നിട്ടുള്ളവയാണ് എന്നതും സഹായകമായി. ‘മോഹൻ രാകേശിന്റെ’ ഡയറിയോ ‘വള്ളക്കാരന്റെ’ സ്വഭാവ നിരൂപണമോ എഴുതാനുള്ള പതിമൂന്നാമത്തെ ചോദ്യം – കൂടുതൽ പേരും ഡയറി തന്നെ എഴുതാനാണ് സാധ്യത. പ്രേംചന്ദിന്റെ കഥയെ ആസ്പദമാക്കിയുള്ള 14–ാം ചോദ്യത്തിന് ഉത്തരമെഴുതാൻ കഥയറിയുന്നവർക്കു കൂടുതൽ ചിന്തിക്കേണ്ടതില്ല. 

‘ജാതിവ്യവസ്ഥ’ എന്ന സാമൂഹിക വിപത്തിനെതിരെ  ക്ലാസ്മുറിയിൽ പോസ്റ്ററും മുദ്രാവാക്യങ്ങളുമൊക്കെ രചിച്ചിട്ടുള്ളവർക്ക് 15–ാം ചോദ്യത്തിനുള്ള ‘രണ്ട്’ സ്കോർ ഉറപ്പായും ലഭിക്കും.

 

16–ാമത്തെ ‘ചേരുംപടി ചേർക്കലി’ന് കൂടുതൽ ആലോചന ആവശ്യമായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com