sections
MORE

കോളജില്‍ പോകുന്നത് പഠിക്കാനല്ല, രസിക്കാനെന്ന് ടെസ്‌ല സിഇഒ

elon_musk
SHARE

"കോളജില്‍ പോകുന്നത് രസിക്കാനും ഉല്ലസിക്കാനും വേണ്ടിയാണ്. അല്ലാതെ പഠിക്കാനൊന്നുമല്ല." മക്കളെ ജീവിതത്തില്‍ എന്തെങ്കിലുമാക്കി തീര്‍ക്കാന്‍ കോളജിലേക്ക് അയക്കുന്ന മാതാപിതാക്കള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഈ പ്രസ്താവന നടത്തിയത് നമ്മുടെ നാട്ടിലെ ആസ്ഥാന ഉഴപ്പന്മാരൊന്നുമല്ല. ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒരാളും ടെസ്ല കമ്പനിയുടെ സിഇഒയുമായ ഇലോണ്‍ മസ്‌കാണ്. വാഷിങ്ങ്ടണില്‍ നടന്ന സാറ്റലൈറ്റ് 2020 കോണ്‍ഫറന്‍സിലാണ് കോളജ് വിദ്യാഭ്യാസത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം മസ്‌ക് പങ്കുവച്ചത്. 

നിങ്ങള്‍ക്ക് ആവശ്യമുള്ള എന്തും ഇപ്പോള്‍ സൗജന്യമായി പഠിക്കാമെന്നതിനാല്‍ കോളജ് പഠനമൊക്കെ തികച്ചും അനാവശ്യമാണെന്നായിരുന്നു ഒരു ചോദ്യത്തിന് ഉത്തരമായി മസ്‌ക് പറഞ്ഞത്. "കുറച്ച് അച്ചടക്കം വരുത്താനും സമപ്രായത്തിലുള്ളവരോടൊപ്പം കറങ്ങി നടക്കാനുമുള്ളതാണ് കോളജ്. നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് തെളിയിക്കാനും രസിക്കാനുമുള്ള ഇടമാണത്. അല്ലാതെ അവ പഠനത്തിനു വേണ്ടിയുള്ളതൊന്നുമല്ല", മസ്‌ക് പറഞ്ഞു വച്ചു. 

കോളജില്‍ പോകുന്നത് നമ്മുടെ കഴിവിന്റെ പ്രതിഫലനമൊന്നുമല്ലെന്നും സ്റ്റീവ് ജോബ്‌സ്, ബില്‍ ഗേറ്റ്‌സ്, ലാരി എലിസണ്‍, ഷേക്‌സ്പിയര്‍ തുടങ്ങിയവരൊന്നും കോളജില്‍ പോയി പഠിച്ചല്ല ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്തതെന്നും എലോണ്‍ മസ്‌ക് കൂട്ടിച്ചേര്‍ത്തു. തന്റെ സ്ഥാപനമായ ടെസ്‌ലയില്‍ ജോലി ലഭിക്കുന്നതിന് കോളജ് ഡിഗ്രി ഒരു മാനദണ്ഡമല്ലെന്നും ഈ കോടീശ്വരന്‍ പറയുന്നു. 

ഇതാദ്യമായല്ല മസ്‌ക് ഇത്തരം തലതിരിഞ്ഞ പ്രസ്താവകള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്നത്. ലോകമെങ്ങും കൊറോണ ഭീതിയില്‍ വിറങ്ങലിക്കുമ്പോൾ കോവിഡിനെ ചൊല്ലിയുള്ള പരിഭ്രാന്തി മൂഢത്വമാണെന്നായിരുന്നു മസ്‌കിന്റെ പ്രസ്താവന. വാഹനാപകടങ്ങളില്‍ മരിക്കുന്നതിലും കുറവ് മനുഷ്യരെ കൊറോണ മൂലം മരിക്കുന്നുള്ളൂ എന്നും ജീവനക്കാര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ മസ്‌ക് പറഞ്ഞു. മസ്‌കിന്റെ പ്രസ്താവന ട്വിറ്ററില്‍ വന്‍വിവാദമുയര്‍ത്തിയിരുന്നു. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA