ADVERTISEMENT

കോവിഡിന്റെ പശ്ചാത്തലത്തിൽ പല പ്രമുഖ പ്രവേശനപരീക്ഷകൾക്കും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.

∙ ക്ലാറ്റ്: ദേശീയ നിയമസർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ 25 വരെ. പരീക്ഷ മേയ് 24ന്.

∙ നാറ്റ: ആർക്കിടെക്ചർ അഭിരുചിപരീക്ഷയ്ക്ക് അപേക്ഷ 15 വരെ; ഫീസ് 19 വരെ.

∙ യുജിസി നെറ്റ്: മേയ് 16 വരെ.

∙ സിഎസ്‌ഐആർ നെറ്റ്: മേയ് 15 വരെ.

∙ നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ്–ജെഇഇ, ജെഎൻയു, ഇഗ്നോയുടെ പിഎച്ച്ഡി, എംബിഎ, ഐസിഎആർ: എല്ലാം 30നു വൈകിട്ടു 4 വരെ; ഫീസ് രാത്രി 11.50 വരെ. 

∙ അഖിലേന്ത്യാ ആയുഷ് പിജി എൻട്രൻസ്: മേയ് 1 – 31.

ഇവയിൽ എൻടിഎ നടത്തുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ലഭിക്കുന്ന തീയതികളും പരീക്ഷാ തീയതികളും  അതതു പരീക്ഷകളുടെ വെബ്‌സൈറ്റിലും www.nta.ac.inയിലും 15നു ശേഷം  സ്ഥിതിഗതികൾ വിലയിരുത്തി ലഭ്യമാക്കും. നേരത്തേ മാറ്റിവച്ച നീറ്റ്–യുജി, ജെഇഇ മെയിൻ പരീക്ഷകളുടെ പുതുക്കിയ തീയതിയും പിന്നീട്. 

പരീക്ഷകളും മാറ്റി

ഈമാസം 12നു നടക്കാനിരുന്ന ഇഫ്ലു (ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വിജ് യൂണിവേഴ്സിറ്റി) പ്രവേശനപരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട്. അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ പ്രവേശനപരീക്ഷയും മാറ്റി.

മാർച്ച് 23 മുതൽ ഈ മാസം 3 വരെ നടത്താനിരുന്ന സിവിൽ സർവീസ് വ്യക്തിത്വ പരിശോധനാ പരീക്ഷ, നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷകളും മാറ്റിയിരുന്നു. നാലിനുള്ള എൽഐസി റിക്രൂട്മെന്റ് പ്രിലിംസ് പരീക്ഷയും മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com