ADVERTISEMENT

ലോക്ഡൗൺ മൂലം വീട്ടിലിരിപ്പാണോ? എങ്കിൽ ഇത്തിരി പൊതുവിജ്ഞാനം വർധിപ്പിച്ചാലോ..? രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ‘ക്വിസ് ഇൻ ദ് ടൈം ഓഫ് കൊറോണ’ എന്നപേരിൽ ഓൺലൈൻ ക്വിസ്സുമായെത്തിയിരിക്കുകയാണ് ക്വിസ് കൂട്ടായ്മമായ ക്യൂ പോസിറ്റീവും ലേണിങ് ആപ്പ് ആയ വിൻഡോയും. ലക്ഷ്യം: വെറുതെയിരിക്കുന്ന സമയത്തും എല്ലാവരെയും ക്യൂരിയസ് ആക്കുക, പോസിറ്റീവ് ആക്കുക.

21 ദിവസങ്ങളിലായി നടക്കുന്ന ക്വിസ്സിൽ പ്രായഭേദമന്യേ പങ്കെടുക്കാം. എല്ലാം ദിവസവും വൈകിട്ട് 7ന് ക്യൂ പോസിറ്റീവ് എന്ന യൂട്യൂബ് ചാനലിലൂടെ അന്നത്തെ ചോദ്യങ്ങളറിയാം. ഉത്തരം അടുത്ത ദിവസം രാവിലെ 10 വരെ +91 97440 62997 എന്ന വാട്സാപ്പ് നമ്പറിൽ അയക്കാവുന്നതാണ്. ഓരോ ദിവസവും ഏറ്റവുമാദ്യം ഉത്തരം അയക്കുന്ന മൂന്ന് പേർ അന്നത്തെ വിജയികളാകും. 

21 ദിവസങ്ങളിലെയും പ്രകടനം അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന സ്കൂൾ, കോളേജ്, ഓപ്പൺ, ലേഡീസ് വിഭാഗങ്ങളിലുള്ള വിജയികളെയും പ്രഖ്യാപിക്കും. ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യ മലപ്പുറം ചാപ്റ്റർ, ഐ–ക്വിസ് മലപ്പുറം എന്നിവയുടെ കോ–ഓർഡിനേറ്റർ ആയ മൃദുൽ എം.മഹേഷ്‌ ആണ് ക്വിസ് മാസ്റ്റർ. 

English Summary : Online Quiz Competrion : Quiz in the time of Corona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com