ADVERTISEMENT

ബയോടെക്നോളജിയടക്കം ജൈവശാസ്ത്രവിഷയങ്ങളിലെ പുതിയ ഗവേഷണഫലങ്ങൾ ആരോഗ്യവും ആയുർദൈർഘ്യവും മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന പഠനങ്ങളാണ് ട്രാൻസ്‌ലേഷനൽ മെഡിസിൻ / ഹെൽത്ത് സയൻസ് എന്ന നൂതനമേഖല കൈകാര്യം ചെയ്യുന്നത്. ഈ രംഗത്തെ പ്രമുഖസ്ഥാപനമാണ് കേന്ദ്രസർക്കാരിലെ ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടിഎച്ച്എസ്ടിഐ (Translational Health Science & Technology Institute, NCR Biotech Science Cluster, Faridabad – 121001, Haryana; 

 

ജെഎൻയുവുമായി കൈകോർത്തുള്ള ഇവിടത്തെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു മേയ് 20 വരെ അപേക്ഷിക്കാം. സാംക്രമികരോഗങ്ങൾ, വാക്സിനുകൾ, മാതൃ–ശിശുആരോഗ്യം, പുതിയ ഔഷധങ്ങൾ, ഡിസീസ് ബയോളജി, മൈക്രോബിയൽ എക്കോളജി, രോഗനിർണയോപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്താം. എംബിബിഎസും ബിടെക്കും ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ളവർക്ക് അവസരമുണ്ട്. CSIR-UGC / ICMR / DBT (Category I) / NBHM / AYUSH-NET, NET-LS/DBT-II / GPAT/GATE അഥവാ ICMR, CSIR SRF തുടങ്ങിയ അനുബന്ധ യോഗ്യതകളും വേണം. വിശദാംശങ്ങൾക്ക് സന്ദർശിക്കുക www.thsti.res.in (ഹൈപ്പർ ലിങ്ക് ചെയ്യണം)

English Summary : Career Scope of Biotechnology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com