ADVERTISEMENT

കോളജുകളിൽ ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിനൊപ്പം നേരത്തേ പരിഗണിച്ചിരുന്ന സമയമാറ്റവും നടപ്പാകും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും ക്ലാസ്. ഇടവേള 15 മിനിറ്റ് മാത്രം. പിന്നീട് പതിവു ക്ലാസുകൾ ആരംഭിക്കുമ്പോഴും ഇതേ സമയക്രമം തുടരും. ഓൺലൈൻ ക്ലാസ് ശനിയാഴ്ചയുമുണ്ടാകും. എൻജിനീയറിങ് കോളജുകളിലും ജൂൺ ഒന്നുമുതൽ ഇതേ സമയക്രമത്തിൽ ഓൺലൈൻ ക്ലാസ് തുടങ്ങും. 

കോവിഡ‍ിന്റെ പശ്ചാത്തലത്തിലാണു സമയമാറ്റം പെട്ടെന്നു നടപ്പാക്കുന്നത്. കോളജ് ഓഫിസ് സമയം മാറില്ല. ലൈബ്രറി അടക്കമുള്ള സേവനങ്ങൾ വൈകിട്ട് 5 വരെ ലഭിക്കും.

ക്ലാസ് നേരത്തേയാക്കുന്നതിലൂടെ പാഠ്യേതര പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം ലഭിക്കുമെന്നും യുജിസിയുടെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിൽ കൂടുതൽ വിദ്യാർഥികൾക്കു പങ്കെടുക്കാമെന്നും സർക്കാർ വിലയിരുത്തുന്നു. ഇത്തരത്തിൽ യുജിസി നിർദേശവുമുണ്ട്.

English Summary :Change In College Timing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com