ADVERTISEMENT

കോളജുകളിൽ നവീന വിഷയങ്ങളിൽ നാലു വർഷ ഓണേഴ്സ്, ബിരുദ കോഴ്സുകൾ തുടങ്ങാനുള്ള തീരുമാനത്തിൽനിന്നു സർക്കാർ പിന്നോട്ടില്ല. ഇതു സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാർ തള്ളിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

പുതിയ നാലു വർഷ ബിരുദ കോഴ്സുകൾ തുടങ്ങുന്നതോടെ കോളജുകളിൽ രണ്ടു തരത്തിലുള്ള കോഴ്സുകളായിരിക്കും ഉണ്ടാകുക.അധ്യാപക തസ്തിക ഉൾപ്പെടെയുള്ളവയെ ബാധിക്കുമെന്നതിനാൽ നിലവിലുള്ള മൂന്നു വർഷ പരമ്പരാഗത കോഴ്സുകളിൽ പെട്ടെന്നു മാറ്റം വരുത്താനാകില്ല.

പുതിയ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ  നീട്ടാൻ സർക്കാർ തന്നെ മുൻകയ്യെടുത്ത സാഹചര്യത്തിൽ യോഗ്യതയുള്ള കോളജുകളെ കണ്ടെത്തേണ്ടതു സർവകലാശാലകളാണ്. നിർദേശങ്ങൾ നടപ്പാക്കുമ്പോൾ സർവകലാശാലകളുടെ അഭിപ്രായവും പരിഗണിക്കും. ഗവർണറുടെ അധ്യക്ഷതയിൽ നടക്കുന്ന വൈസ് ചാൻസലർമാരുടെ യോഗത്തിലും ഇക്കാര്യം ചർച്ചയാകും.

യോഗ്യതയുള്ള എത്ര കോളജുകൾ ഉണ്ടെന്നു സർവകലാശാലകൾ അറിയിക്കുന്ന മുറയ്ക്കു ധനവകുപ്പിന്റെ അനുമതിക്കു പോകണം. തുടർന്നു മന്ത്രിസഭ തീരുമാനിക്കുന്നതോടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കോഴ്സ് തുടങ്ങാനാകും. കഴിഞ്ഞ വർഷം ജൂൺ 24ന് ഒന്നാം വർഷ ഡിഗ്രി ക്ലാസ് തുടങ്ങിയെങ്കിൽ ഇത്തവണ സിബിഎസ്ഇ ഫലം ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ശേഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേ കോഴ്സ് തുടങ്ങാനാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com