ADVERTISEMENT

എല്ലാ അവശ്യ സർവീസുകളും മൊബൈൽ ആപ്പുകളെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തമായി മൊബൈൽ അപ്പുകൾ നിർമിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുവാൻ '' MOBILE APP DEVELOPMENT '' സർട്ടിഫിക്കറ്റ് കോഴ്സ് ഒരുക്കുകയാണ്   മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. 

ഈ കാലഘട്ടത്തിലെ ഏറ്റവും പ്രതിഫലദായകമായ വ്യവസായങ്ങളിലൊന്നാണ് മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ്. ഓരോ ബിസിനസിനും ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന ശമ്പളവും ആപ്ലിക്കേഷൻ ഡെവലപ്പേഴ്സിന്റെ ഡിമാൻഡും ഉയർന്നതിനാൽ മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ് പഠിക്കാൻ ഇതിലും മികച്ച ഒരു അവസരമില്ല. 

സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജീനീയറിങ് ആൻഡ് ടെക്നോളജി, പാലായുമായി സഹകരിച്ച് നടത്തുന്ന ഈ സർട്ടിഫിക്കറ്റ് കോഴ്സ്, ആൻഡ്രോയിഡ് വികസനത്തിന്റെ പ്രധാന സവിശേഷതകളെ കുറിച്ച് മനസ്സിലാക്കുവാനും ഒപ്പം ഫ്ലട്ടർ ഉപയോഗിച്ച് നിങ്ങളുടെ ആദ്യ മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു. Android, iOS പ്ലാറ്റ്ഫോമുകളിൽ കാഴ്ചയിൽ ആകർഷകമായതും വേഗതയേറിയതുമായ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കാനും വിന്യസിക്കാനുമുള്ള  നിർദേശങ്ങളും നിങ്ങൾക്ക് നൽകുന്നു.

കോഴ്‌സിന്റെ അവസാനം, പഠിതാവിന് ഫ്ലട്ടർ ഫ്രെയിംവർക്കിനെക്കുറിച്ച് പൂർണ്ണമായ ധാരണ നേടാനും ഫ്ലട്ടർ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വികസനത്തിന്റെ എളുപ്പം മനസ്സിലാക്കാനും, ആദ്യം മുതൽ ഒരു അപ്ലിക്കേഷൻ വികസിപ്പിക്കാനും കഴിയും. പഠനം പൂർത്തീകരിക്കുന്നവർക്ക് മനോരമ ഹൊറൈസൺന്റെ ഇ- സർട്ടിഫിക്കറ്റ് നൽകുന്നതുമാണ്.

പാലാ, സെന്റ് ജോസഫ് കോളേജ് ഓഫ് എൻജീനീയറിങ് ആൻഡ് ടെക്നോളജി യിലെ സോഫ്റ്റ്‌വെയർ ഡെവലപ്പറും ആപ്പ് ഡെവലപ്മെൻറ് ലീഡുമായ ജിയോ ജെ വള്ളവൻകോട്ട് ആണ് ക്ലാസുകൾ നയിക്കുന്നത് .

ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിലായിരിക്കും. പ്രായഭേദമന്യേ ഏത് വിദ്യാഭ്യാസ യോഗ്യത ഉള്ള ആൾക്കും ഈ കോഴ്‌സിൽ പങ്കെടുക്കാവുന്നതാണ്. 

2020 ജൂലൈ 18 ന് തുടങ്ങുന്ന സർട്ടിഫിക്കറ്റ് കോഴ്സിനായി ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. രജിസ്ട്രേഷനായി

https://www.manoramahorizon.com/packages/certificate/mobile-app-development/   എന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com