എസ്എസ്എൽസിക്ക് റെക്കോര്‍ഡ് വിജയം; 41,906 പേർക്ക് മുഴുവൻ എ പ്ലസ്

SSLC Exam
SHARE

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗത്യ നേടി. 98.82 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ വർഷത്തേതിനേക്കാളും 0.71 ശതമാനം വർധിച്ചു. എല്ലാ വിഷയത്തിലും 41,906 പേര്‍ എ പ്ലസ് നേടി. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ നൂറുശതമാനം വിജയം. റവന്യൂ ജില്ലകളിൽ ഏറ്റവുമധികം വിജയം നേടിയത് പത്തനംതിട്ടയാണ്, 99.71 ശതമാനം . കുറവ് വയനാടും.

ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 1837 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളാണ് സമ്പൂർണ വിജയം നേടിയത്. 637 സർക്കാർ സ്കൂളുകൾക്ക് നൂറു ശതമാനം വിജയം.

ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലങ്ങൾ ലഭിക്കുന്ന വെബ്സൈറ്റുകൾ:
www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in

സ്എസ്എൽസി(എച്ച്ഐ) ഫലം–  http://sslchiexam.kerala.gov.in 
ടിഎച്ച്എസ്എൽസി(എച്ച്ഐ) ഫലം– http://thslchiexam.kerala.gov.in
ടിഎച്ച്എസ്എൽസി ഫലം– http://thslcexam.kerala.gov.in
എഎച്ച്എസ്എൽസി റിസൾട്ട്  http://ahslcexam.kerala.gov.in

ഫലം ലഭിക്കുന്ന മൊബൈൽ ആപ്പുകൾ: prd live, Saphalam 2020

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA