sections
MORE

അനുയോജ്യമായ തൊഴിൽ കണ്ടുപിടിക്കാം, ശരിയായ ഉപരിപഠനം തിരഞ്ഞെടുക്കാം

online_exam
SHARE

എന്തു പഠിക്കണം എന്ന് തിരുമാനിക്കുന്നതിനു മുമ്പ് സ്വന്തം  അഭിരുചി  തിരിച്ചറിയണം.  യോജിച്ച പഠന ശാഖയും കോഴ്സുകളും  തെരഞ്ഞെടുക്കുന്നതിലൂടെ ജീവിത വിജയത്തിനു പറ്റിയ തൊഴിലിലേക്ക് വിദ്യാർഥികളെത്തുന്നു. 

ഓരോ വിദ്യാർഥിക്കും  അനുയോജ്യമായ തൊഴിലും പഠനമേഖലയും  എന്തെന്നു കണ്ടെത്താൻ  മലയാള മനോരമയുടെ സഹകരണത്തോടെ അസ്ത്ര എച്ച്. ആർ ഇന്നൊവേഷൻസ് കൊച്ചി, കരിയർ അഭിരുചി പരീക്ഷ നടത്തുന്നു.  വിവര സാങ്കേതിക വിദ്യയും  മനശ്ശാസ്ത്ര  സങ്കേതങ്ങളും  ഉപയോഗിച്ചാണ് പരീക്ഷ.  വിദ്യാർഥിയുടെ  താൽപര്യങ്ങൾ,  കഴിവുകൾ , സ്വഭാവ രീതി  എന്നിവയെ അളന്ന്  യോജിച്ച ഉപരിപഠനവും കോഴ്സുകളും  നിർദേശിക്കുന്നു. എട്ടാം ക്ളാസ് മുതലുള്ളവർക്ക് പ്രത്യേക തയാറെടുപ്പില്ലാതെ പങ്കെടുക്കാം. സമയം രണ്ടു മണിക്കൂർ.

ലോക്ഡൗൺ കാലമായതിനാൽ വെബ്സൈറ്റിലൂടെ  വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം.  പങ്കെടുക്കുന്നവർക്ക് മലയാള മനോരമയുടെ  THE WEEK  മാഗസിൻ  ആറു മാസത്തേക്ക്  സൗജന്യം.  പരീക്ഷ കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പരീക്ഷാഫലം  ലഭിക്കും. 

അഭിരുചി പരീക്ഷയിൽ എങ്ങനെ പങ്കെടുക്കാം?

www.tastecareertest.com. വെബ്സൈറ്റ് സന്ദർശിച്ച് വിദ്യാർഥിയുടെ പേര്, ഇമെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ പൂരിപ്പിച്ച് വെബ്സൈറ്റിലൂടെ ഓൺലൈനായി പണം അടക്കുമ്പോൾ പരീക്ഷയെഴുതാനുള്ള യൂസർനെയിമും പാസ്‌വേർഡും വിദ്യാർത്ഥിയുടെ ഇ-മെയിലിൽ ലഭിക്കും.   ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ,   യു.പി.ഐ,   ഇന്റർനെറ്റ് ബാങ്കിങ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ ഉപയോഗിച്ച് പരീക്ഷാ ഫീസായ 720 രൂപ അടയ്ക്കുവാൻ സാധിക്കും.പരീക്ഷ എഴുതുന്നവർക്കും  മാതാപിതാക്കൾക്കും  കരിയർ വിദഗ്ധൻ  സജിത്ത് തോമസ് നയിക്കുന്ന  കരിയർ ഗൈഡൻസ് വെബിനാറുമുണ്ട്.   വ്യത്യസ്ത  തൊഴിൽ  മേഖലകൾ , ഉപരിപഠന കോഴ്സുകൾ  എന്നിവയെക്കുറിച്ചുള്ള  4 വെബിനാറുകളാണുള്ളത്.  വിവരങ്ങൾക്ക്  ഫോൺ 7907046693

NB : അഭിരുചി പരീക്ഷയിൽ  വിദ്യാർഥികൾക്ക്‌ മികച്ച രീതിയിൽ   പങ്കെടുക്കുവാൻ സഹായകമാകുന്ന വിഡിയോയും വെബ്‌സൈറ്റിൽ ലഭ്യമാണ്.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA