ADVERTISEMENT

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13% വിജയം. 31,9782 പേർ വിജയിച്ചു. 2019ൽ 84.33 ആയിരുന്നു. സയൻസ് – 88.62%. ഹ്യൂമാനിറ്റീസ് – 77.76%, കൊമേഴ്സ്– 84.52%. ടെക്നിക്കൽ– 87.94. ആർട് (കലാമണ്ഡലം)– 98.75% എന്നിങ്ങനെയാണ് വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

സ്കൂൾ വിഭാഗം അനുസരിച്ച് സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കൽ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. വിജയശതമാനം കൂടുതൽ എറണാകുളത്താണ് – 89.02%. കുറവ് കാസര്‍കോട് – 78.68%. നൂറു ശതമാനം നേടിയത് 114 സ്കൂളുകൾ. കഴിഞ്ഞ വർഷം 79 ആയിരുന്നു.

കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. കുറവ് വയനാട്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ 18,510. 1200 മാർക്കിൽ 1200ഉം വാങ്ങിയത് 234 പേരാണ്. കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്, 2234 എണ്ണം. ഓപ്പൺ സ്കൂൾ ആയി പരീക്ഷ എഴുതിയവർ 49,245. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 21,490. 43.64% വിജയം ആണ് ഓപ്പൺ സ്കൂളിൽ. കഴിഞ്ഞ വർഷം 43.48 ആയിരുന്നു ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയ ശതമാനം.

ഫലമറിയാൻ വെബ്സൈറ്റുകൾ: 

www.keralaresults.nic.inwww.dhsekerala.gov.inwww.prd.kerala.gov.in
www.results.kite.kerala.gov.in, www.kerala.gov.inwww.vhse.kerala.gov.in.

മൊബൈൽ ആപ്പുകൾ: PRD Live, Saphalam 2020, iExaMS

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിൽ 91.46 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയിൽ 91.46 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ നേരിയ വർധന. സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷയിലും തിരുവനന്തപുരം റീജിയൻ വിജയം സ്വന്തമാക്കി. 99.28 ആണ് വിജയ ശതമാനം. 

വെബ്സൈറ്റ്: cbseresults.nic.in, cbse.nic.in, results.nic.in

എസ്എംഎസ് ലഭിക്കാൻ: റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഫോർമാറ്റ്: CBSE10 >സ്പേസ്< റോൾ നമ്പർ >സ്പേസ്< അഡ്മിറ്റ് കാർഡ് ഐഡി.

English Summary : CBSE 10th Class & Kerala Plus Two Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com