ADVERTISEMENT

മഹാത്മാഗാന്ധി സർവകലാശാലയിൽ വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി റജിസ്ട്രേഷൻ 31 വരെ. കുറഞ്ഞത് 55% മാർക്കോടെ പിജി ബിരുദവും നെറ്റും എന്ന മിനിമം യോഗ്യതയ്ക്കു പുറമേയും അവസരമുണ്ട്. 

എംബിബിഎസ്, ബിടെക്, ആയുർവേദ / ഹോമിയോ / വെറ്ററിനറി ബാച്‌ലർ ബിരുദം, സിഎ / സിഎസ് / കോസ്റ്റ് അക്കൗണ്ടൻസി അംഗത്വം എന്നിവ നേടിയവർക്കും അപേക്ഷിക്കാം. യുജിസി നെറ്റോ സമാന യോഗ്യതയോ ഇല്ലാത്തവർ സർവകലാശാലയുടെ എൻട്രൻസ് ടെസ്റ്റിൽ 50% മാർക്ക് നേടിയാൽ മതി. 

എംഫിൽ, എംടെക്, എംഡി, എംഎസ്, എംഡിഎസ് ജയിച്ചവരും എൻട്രൻസ് എഴുതേണ്ട. 

പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് സർവകലാശാലാപരീക്ഷയിലും എൻട്രൻസിലും 5% മാർക്കിളവു കിട്ടും. 

നവംബർ 30ന് അകം പരീക്ഷായോഗ്യത നേടുന്നവർക്കും അപേക്ഷിക്കാം. www.mgu.ac.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com