ADVERTISEMENT

പ്ലസ് വണ്ണിനുള്ള ഓണ്‍ലൈന്‍ ഏകജാലക അപേക്ഷ 29നു വൈകിട്ട് അഞ്ചുമുതല്‍. വെബ്‌സൈറ്റ്: https://www.hscap.kerala.gov.in/

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കും. പ്രവേശന മാർഗനിർദേശങ്ങൾ ഇന്നു പുറത്തിറക്കാനാണു ശ്രമം. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി.

അപേക്ഷയുടെ പ്രിന്റൗട്ട് മുൻ വർഷങ്ങളിലെപ്പോലെ വെരിഫിക്കേഷനു വേണ്ടി സ്കൂളുകളിൽ സമർപ്പിക്കേണ്ടിവരില്ല. അപേക്ഷ സമർപ്പണത്തിനു ശേഷം മൊബൈൽ വൺ ടൈം പാസ്‌വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം. ഇതുവഴിയായിരിക്കും തുടർപ്രവർത്തനങ്ങൾ.

English Summary : Plus One Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com