ADVERTISEMENT

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘വോയ്സ് ഓഫ് ഇന്ത്യ’ പരിപാടിയുമായി കൈറ്റ്സ് ഫൗണ്ടേഷൻ. ‘ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്’  വിഷയത്തിൽ കാഴ്ചപ്പാടുകൾ, വികസന സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവ  പങ്കുവയ്ക്കാനുള്ള വേദിയാണിത്. ഓഗസ്റ്റ് 14ന് രാത്രി 12 മുതൽ യൂട്യൂബ് ലൈവിലൂടെ പരിപാടി സംപ്രേഷണം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഒപ്പം  28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള യുവതീയുവാക്കളും കാഴ്ചപ്പാടുകൾ പങ്കിടും. അവരവരുടെ മാതൃഭാഷയിലാവും സംസാരിക്കുക.  കോവിഡ് പ്രതിരോധത്തിനായി പൊരുതുന്ന രാജ്യത്തിനു പ്രചോദനമേകുക, ഭാവി ഇന്ത്യയെക്കുറിച്ചുള്ള യുവ സമൂഹത്തിന്റെ  ആശയങ്ങൾ ജനശ്രദ്ധയിലെത്തിക്കുക എന്നിവയാണു ലക്ഷ്യം. 

പങ്കെടുക്കാൻ

‘ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്’  വിഷയത്തിൽ 5 മിനിറ്റിൽ കവിയാതെ സംസാരിച്ച വിഡിയോ 8138000935 എന്ന നമ്പറിലേക്കോ voiceofindia@kitesfoundation.org എന്ന ഇ മെയിൽ വിലാസത്തിലേക്കോ അയ്ക്കണം. 40 വയസ്സിൽ താഴെയുള്ളവർക്കാണ്  അവസരം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വിദഗ്ധസമിതി തിരഞ്ഞെടുക്കുന്ന വിഡിയോകൾ ഉൾക്കൊള്ളിച്ചാവും പരിപാടി. kitesfoundation.org/voiceofindia എന്ന വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യാം. ഫോൺ: +91-8547130219, +91-7012230960

English Summary: Voice of India by Kites Foundation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com