sections
MORE

കോവിഡിലും കുതിക്കുന്നു ഫാര്‍മസിയുടെ ജോലി സാധ്യതകള്‍

Nehru-Pharmacy-1
SHARE

കോവിഡ് ലോകത്തെ പിടിച്ചുലച്ചതോടെ നിരവധി തൊഴില്‍ മേഖലകള്‍ അടച്ചിടലിന്റെ വക്കിലാണ്. എന്നാല്‍ മഹാമാരി ഉയര്‍ത്തിയ ഈ പ്രതിസന്ധിക്കിടയിലും ഡിമാന്‍ഡ് ഏറിയ ഒരു മേഖലയുണ്ട്. അതാണ് ആരോഗ്യ രംഗം. മനുഷ്യനുള്ള കാലത്തോളം രോഗങ്ങളുമുണ്ടാകുമെന്നതിനാല്‍ ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങള്‍ എന്നും നിലനില്‍ക്കുമെന്ന് ഉറപ്പാണ്. ആരോഗ്യ രംഗത്ത് തന്നെ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍സ് അഥവാ മരുന്ന് നിര്‍മ്മാണ മേഖല. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി രണ്ടക്ക വളര്‍ച്ച കൈവരിച്ച അപൂര്‍വം മേഖലകളിലൊന്നും ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്. 

പുതിയ രോഗങ്ങളും ജനിതകപരിവര്‍ത്തനം സംഭവിക്കുന്ന വൈറസുകളുമൊക്കെ ലോകം കീഴടക്കുമ്പോള്‍ മരുന്ന് ഗവേഷണവും വികസനവുമൊക്കെ എന്നത്തേക്കാലും പ്രാധാന്യം അര്‍ഹിക്കുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റുകളുടെ തൊഴില്‍ സാധ്യതയും ഇത് വര്‍ദ്ധിപ്പിക്കുകയാണ്. ഫാര്‍മസിയിലോ മെഡിക്കല്‍ സ്‌റ്റോറിലോ മരുന്ന് എടുത്ത് കൊടുക്കുന്നതില്‍ ഒതുങ്ങുന്നതല്ല ഫാര്‍മസി തൊഴില്‍ മേഖല. 

മരുന്നുകളുടെ നിര്‍മ്മാണം, ഗവേഷണം, അവയുടെ സുരക്ഷ പരിശോധന, രോഗികള്‍ക്ക് അവ കൃത്യമായ അളവില്‍ വിതരണം ചെയ്യല്‍, ശാസ്ത്രീയമായ ഉപയോഗക്രമത്തെ പറ്റി വിവരം നല്‍കല്‍, മരുന്നുകളുടെ പാര്‍ശ്വഫലം സംബന്ധിച്ച് വിലയിരുത്തുക എന്നിങ്ങനെ മരുന്നുകളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ നിരവധി കാര്യങ്ങള്‍ ചെയ്യുന്ന വിദഗ്ധരാണ് ഫാര്‍മസിസ്റ്റുകള്‍. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍, ഡ്രഗ് കണ്‍ട്രോളര്‍, ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, ഡിസ്‌പെന്‍സറി മാനേജര്‍, കമ്മ്യൂണിറ്റി ഫാര്‍മസിസ്റ്റ്, മെഡിസിന്‍സ് സേഫ്ടി മാനേജര്‍, മെഡിസിന്‍സ് മാനേജ്‌മെന്റ് ടെക്‌നീഷ്യന്‍, കംപ്യൂട്ടേഷണല്‍ ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത്‌കെയര്‍ മാനേജ്‌മെന്റ് സയന്റിസ്റ്റ് എന്നിങ്ങനെ ഫാര്‍മസി പഠനം കൊണ്ട് നേടിയെടുക്കാവുന്ന തൊഴില്‍ മേഖലകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. 

ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും പുറമേ മരുന്ന് നിര്‍മ്മാണവ്യവസായത്തിലും ഗവണ്‍മെന്റ് വകുപ്പുകളിലും കോളജുകളിലും സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമൊക്കെ ഫാര്‍മസി പഠിച്ചവര്‍ക്ക് അവസരങ്ങളുണ്ട്.  

ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകള്‍

നമ്മുടെ രാജ്യത്ത് മരുന്നിന്റെ അളവും ബ്രാന്‍ഡും ഒക്കെ നിശ്ചയിക്കുന്നത് പലപ്പോഴും ഡോക്ടര്‍മാരാണ്. എന്നാല്‍ വികസിത രാജ്യങ്ങളിലൊക്കെ ഇത് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകളുടെ ജോലിയാണ്. രോഗികളുടെ ലക്ഷണങ്ങള്‍ക്കും രോഗത്തിനും അനുസൃതമായി അവര്‍ക്കുള്ള സമഗ്ര ഡ്രഗ് തെറാപ്പി നിശ്ചയിക്കുന്നത് ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റുകളാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, രോഗികൾക്ക് അലര്‍ജി ഉണ്ടാക്കുന്ന തുടങ്ങിയ ഘടകങ്ങളും ഡ്രഗ് തെറാപ്പി നിശ്ചയിക്കുന്ന വേളയില്‍ ഇവര്‍ പരിശോധിക്കും. 

ന്യൂക്ലിയര്‍ ഫാര്‍മസി മുതല്‍ ഫാര്‍മസി ഇന്‍ഫര്‍മാറ്റിക്‌സ് വരെ

പരിശോധനകള്‍ക്കും രോഗചികിത്സയ്ക്കും ആവശ്യമായ റേഡിയോ ആക്ടീവ് സാമഗ്രികള്‍ തയ്യാറാക്കുന്ന ന്യൂക്ലിയര്‍ ഫാര്‍മസിയും ഈ മേഖലയിലെ ഒരു സ്‌പെഷ്യലൈസേഷനാണ്. രോഗികളുമായി നേരിട്ട് ബന്ധപ്പെടാത്ത ന്യൂക്ലിയര്‍ ഫാര്‍മസിസ്റ്റുകള്‍ റേഡിയോ ആക്ടീവ് സാമഗ്രികള്‍ ഏങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച പരിശീലനം ആര്‍ജ്ജിച്ചവരാകും. സാധാരണ ജനങ്ങള്‍ക്ക് പകരം സൈന്യങ്ങള്‍ക്കും മറ്റും സേവനം നല്‍കുന്ന മിലിട്ടറി ഫാര്‍മസി, നഴ്‌സിങ്ങ് ഹോമുകള്‍, വൃദ്ധ സദനങ്ങള്‍ പോലുള്ള ഇടങ്ങളില്‍ വിദഗ്ധ സേവനം നല്‍കുന്ന കണ്‍സല്‍ട്ടന്റ് ഫാര്‍മസി, മാറാവ്യാധികള്‍ക്ക് ഫാര്‍മക്കോതെറാപ്പി സേവനങ്ങള്‍ നല്‍കുന്ന ആംബുലേറ്ററി കെയര്‍ ഫാര്‍മസി എന്നിങ്ങനെ വിവിധ മേഖലകളിലായി പടര്‍ന്ന് കിടക്കുന്നതാണ് ഫാര്‍മസി രംഗം. ഫാര്‍മസി പ്രാക്ടീസും അപ്ലൈഡ് ഇന്‍ഫര്‍മേഷന്‍ സേവനവും ചേരുന്ന ഫാര്‍മസി ഇന്‍ഫോര്‍മാറ്റിക്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ആധുനിക തൊഴില്‍ മേഖല. ഫാര്‍മസി ലൈസന്‍സ് നേടുന്നവര്‍ക്ക് സ്വന്തമായി മെഡിക്കല്‍ സ്റ്റോറുകളും മറ്റും ആരംഭിക്കാമെന്നത് ഈ പ്രഫഷണല്‍ കോഴ്‌സിന്റെ സംരംഭകത്വ സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നു. 

ഫാര്‍മസി കോഴ്‌സുകള്‍ 

Nehru-Pharmacy-2

ഡിഫാം അഥവാ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ബിഫാം അഥവാ ബാച്ച്‌ലര്‍ ഓഫ് ഫാര്‍മസി, ആറു വര്‍ഷത്തെ ക്ലിനിക്കല്‍ പരിശീലനത്തോട് കൂടിയ ഫാംഡി അഥവാ ഡോക്ടര്‍ ഓഫ് ഫാര്‍മസി, പിജി പ്രോഗ്രാമായ എംഫാം തുടങ്ങിയ പ്രഫഷണല്‍ കോഴ്‌സുകളാണ് ഈ രംഗത്തുള്ളത്. രണ്ട് വര്‍ഷത്തെ പ്രീ ഫാര്‍മസി ക്ലാസുകളും നാലു വര്‍ഷത്തെ പ്രഫഷണല്‍ പഠനവും ഉള്‍പ്പെടുന്നതാണ് ഫാംഡി കോഴ്‌സ്. 

മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കുമായുള്ള ആവശ്യകത ദിനംപ്രതി ഉയരവേ ഫാര്‍മസി പഠനത്തിന് ഇന്ത്യയിലും പുറത്തും സാധ്യത വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്.മരുന്നുകളുമായി ബന്ധപ്പെട്ട പ്രധാന വിജ്ഞാന മേഖലയ്ക്ക് പുറമേ കംപ്യൂട്ടേഷണല്‍, മാനേജ്‌മെന്റ് കഴിവുകളും ഭാവിയിലെ ഫാര്‍മസി മേഖല ആവശ്യപ്പെടുന്നു. പരമ്പരാഗത സങ്കല്‍പങ്ങളില്‍ നിന്നും മാറി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന തരം ഫാര്‍മസി റോളുകളായിരിക്കും വരും വര്‍ഷങ്ങളില്‍ ട്രെന്‍ഡായി മാറുക. 

ഫാർമസി രംഗത്തെ ഈ സമൂലമാറ്റങ്ങളെയുൾക്കൊണ്ടും, അവയുടെ സാദ്ധ്യതകളെ പൂർണ്ണാർത്ഥത്തിൽ പ്രയോജനപ്പെടുത്തിയും കൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ് നെഹ്‌റു കോളേജ് വിഭാവനം ചെയ്തിട്ടുള്ളത്. ഞങ്ങളുടെ ഓരോ വിദ്യാർഥിയെയും അതാതു രംഗത്തെ മികച്ച പ്രൊഫഷണൽ ആക്കി വാർത്തെടുക്കുക എന്നതുതന്നെയാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ആപ്തവാക്യം.

എൻ.ബി.എ അക്രഡിറ്റേഷനോ‌ടു കൂടിയ ബിഫാം, ഡിഫാം, ഫാംഡി, എംഫാം എന്നീ കോഴ്സുകൾ കാമ്പസിന്റെ തുടക്കം മുതൽ തന്നെ യൂണിവേഴ്സിറ്റി റാങ്കുകളുടെ തിളക്കവുമായി ഇവിടെ നിന്നും വിദ്യാർഥികൾ പഠിച്ചിറങ്ങുന്നു.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റും ബ്ലോഗുകളും സന്ദർശിക്കുക അല്ലെങ്കിൽ ഓഫീസ് നമ്പറുകളിൽ ബന്ധപെടുക.

http://nehrucollegesonline.com/2020/kerala/pharmacy/

7511115588 / 9656000005

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA