ADVERTISEMENT

തിരുവനന്തപുരം∙ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ 1–ാം വർഷ പ്രവേശനത്തിന് ഓൺലൈൻ വഴിയുള്ള അപേക്ഷാസമർപ്പണം തുടങ്ങി. ഇന്നലെ വൈകിട്ട് 5  മുതലാണ്  www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ സൈറ്റുകൾ വഴി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. ഓഗസ്റ്റ് 14നാണ് അവസാന തീയതി.

അപേക്ഷ സമർപ്പിക്കുമ്പോൾ മൊബൈൽ ഫോൺ വഴി സുരക്ഷിതമായ പാസ്‌വേഡ് ലഭിക്കും. ഇതുപയോഗിച്ചാണ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടത്. ഓഗസ്റ്റ് 18നാണ് ട്രയൽ അലോട്മെന്റ്. ആദ്യ അലോട്മെന്റ് 24നാണ്. സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല, ഫീസ് അടയ്ക്കുകയും വേണ്ട. സ്കൂൾ ക്ലബ് സർട്ടിഫിക്കറ്റുകൾക്ക് പലയിടത്തും സീരിയൽ നമ്പർ ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു. 

English Summary : Higher secondary admission application submission started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com