ADVERTISEMENT

കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു നിര്‍ദ്ദേശവും നയം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിന് പുറമേ പ്രഭാത ഭക്ഷണവും നല്‍കാനുള്ള നിര്‍ദ്ദേശമാണ് അത്. 

പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണത്തിന് ശേഷമുള്ള സെഷനുകളിലെ  പഠനം കൂടുതല്‍ ഉത്പാദനക്ഷമമാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം നിരീക്ഷിക്കുന്നു. അതിനാലാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രഭാത ഭക്ഷണത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ നയം നിര്‍ദ്ദേശിച്ചത്. 

ചൂടുള്ള  ഭക്ഷണം നല്‍കാന്‍ സാധിക്കാത്ത സ്‌കൂളുകള്‍ നിലക്കടലയോ, കടലയും ശര്‍ക്കരയും ചേര്‍ത്തോ, പഴങ്ങളോ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണമായി നല്‍കണമെന്ന് നയം പറയുന്നു. മുട്ട, ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍, പഴം, പോഷകസമ്പുഷ്ടമായ മറ്റ് ആഹാരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഡ്രാഫ്റ്റിങ്ങ് സമിതി അംഗങ്ങളിലൊരാളായ ഡോ. ആര്‍. എസ്. കുറീല്‍ പറയുന്നു. 

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ആരോഗ്യ ചെക്കപ്പുകള്‍ നടത്തണമെന്നും 100 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ നയം പറയുന്നു.

ദേശീയ ഉച്ചഭക്ഷണ പദ്ധതി പ്രകാരം എല്ലാ ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലെയും ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു നേരമെങ്കിലും സൗജന്യമായി ഭക്ഷണം നല്‍കേണ്ടതാണ്. 11.59 കോടി എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇതിനു വേണ്ടി 26 ലക്ഷത്തോളം കുക്ക്-കം ഹെല്‍പര്‍മാരെയും സ്‌കൂളുകളില്‍ നിയോഗിച്ചിട്ടുണ്ട്. 

English Summary: New Education Policy: Breakfast for school children besides mid-day meals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com