ADVERTISEMENT

ലോക്ഡൗണിന്റെ ഭാഗമായി അടച്ച സ്കൂളുകൾ 21നു ഭാഗികമായി തുറന്നാലും കുട്ടികൾ എപ്പോഴും സ്കൂളിൽ വരണമെന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 9–12 ക്ലാസ് വിദ്യാർഥികൾക്കാണ് അനുമതി നൽകിയിരിക്കുന്നതെങ്കിലും അവരും സാധ്യമാകുന്നിടത്തോളം ഓൺലൈൻ, വിദൂര ക്ലാസുകൾ തുടരുന്നതാണ് അഭികാമ്യം. അധ്യാപകരുടെ മാർഗനിർദേശങ്ങൾക്കും മറ്റു സഹായങ്ങൾക്കും രക്ഷിതാവിന്റെ അനുമതിയോടെയുള്ള സ്കൂൾ സന്ദർശനം മാത്രം മതി. 

ആരോഗ്യമന്ത്രാലയ മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ:

∙ അധ്യാപകരും ജീവനക്കാരും പകുതി മതിയാകും.

∙ കണ്ടെയ്ൻമെന്റ് സോണിലെ സ്കൂളുകൾ തുറക്കരുത്. അധ്യാപകർ, ജീവനക്കാർ, കുട്ടികൾ തുടങ്ങിയവരോടു വീട്ടിൽ തുടരാൻ നിർദേശിക്കുക. 

∙ സ്റ്റാഫ് റൂമിലടക്കം 6 അടി അകലം പാലിക്കണം. മാസ്ക് നിർബന്ധം.

∙ സ്കൂളുകൾ അണുമുക്തമാക്കണം.

∙ ബയോമെട്രിക് ഹാജർ പോലെയുള്ള രീതികൾ ഒഴിവാക്കുക. ക്യൂ ആവശ്യമെങ്കിൽ അകലം ഉറപ്പാക്കാനാകുംവിധം സ്ഥലം അടയാളപ്പെടുത്തുക.

∙ അസംബ്ലി, കായിക–വിനോദ പരിപാടികൾ കർശനമായി ഒഴിവാക്കാം.

∙ കൈകൾ നിശ്ചിത ഇടവേളകളിൽ 40–60 സെക്കൻഡ് വീതം സോപ്പിട്ടു കഴുകണം. 

∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ടു മൂടണം. ടിഷ്യു പേപ്പർ ഉപയോഗിച്ചാൽ അലക്ഷ്യമായി വലിച്ചെറിയരുത്. തുപ്പുന്നതു വിലക്കണം. 

∙ ഓരോരുത്തരുടെയും ആരോഗ്യനില നിരീക്ഷിക്കണം. സംശയകരമായ സാഹചര്യമുണ്ടെങ്കിൽ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാം.

∙ സംസ്ഥാന ആരോഗ്യ ഹെൽപ്‌ലൈൻ നമ്പർ അടക്കം സ്കൂളിൽ പ്രദർശിപ്പിക്കണം.

∙ ആരോഗ്യസേതു ആപ് ഉപയോഗം പ്രോത്സാഹിപ്പിക്കാം.

∙ എസിയുണ്ടെങ്കിൽ 24–30 ഡിഗ്രിയായി ക്രമീകരിക്കുക. 

∙ സ്കൂൾ നീന്തൽക്കുളം അടച്ചിടണം. ജിംനേഷ്യമുണ്ടെങ്കിൽ നിബന്ധനകൾ പാലിച്ചു മാത്രം പ്രവർത്തിപ്പിക്കുക. 

English Summary: Schools To Reopen From September 21 For Classes 9 To 12; Health Ministry Issues Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com