ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് സ്ഥിരീകരിച്ചാലും പരീക്ഷയെഴുതാൻ ഐസലേഷൻ മുറി അനുവദിക്കണമെന്നതടക്കം നിബന്ധനകൾ പുതുക്കിയ ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യം അനുവദിച്ചു. നേരത്തേ, പരീക്ഷയെഴുതാൻ പ്രത്യേക മുറി നൽകണമെന്നു വ്യക്തമായി പറഞ്ഞിരുന്ന ഭാഗം ഒഴിവാക്കി. പകരം, പരീക്ഷയ്ക്കിരിക്കാൻ അനുവദിക്കുന്നതും നിഷേധിക്കുന്നതും അതത് പരീക്ഷാ ഏജൻസി മുൻകൂട്ടി അറിയിച്ച നയത്തിന്റെ അടിസ്ഥാനത്തിൽ വേണമെന്നാണ് നിർദേശം. 13 നു നിർണായകമായ മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ്) നടക്കാനിരിക്കെയാണ് മാർഗരേഖയിൽ മാറ്റം കൊണ്ട‌ുവന്നത്.

കോവിഡ് ലക്ഷണമുള്ള പരീക്ഷാർഥിയെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റണം, പരീക്ഷ എഴുതാൻ ബദൽ സംവിധാനം ഏർപ്പെടുത്താം. അല്ലെങ്കിൽ ആരോഗ്യം വീണ്ടെടുത്ത ശേഷം പരീക്ഷയെഴുതാൻ മറ്റൊരവസരം നൽകാം എന്നിങ്ങനെയാണ് നിർദേശങ്ങൾ. ഇക്കാര്യങ്ങൾ പരീക്ഷാ നടത്തിപ്പിന്റെ പൊതു നിർദേശങ്ങളായാണ് നൽകിയിരിക്കുന്നത്. അതിനാൽ നീറ്റ് അടക്കം പരീക്ഷകൾക്ക് ഇതു ബാധകമാകണമെങ്കിൽ നിർദേശങ്ങളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി വ്യക്തത വരുത്തേണ്ടി വരും. കോവിഡ് സ്ഥിരീകരിച്ചയാൾ മുൻകൂട്ടി അറിയിക്കുന്നുണ്ടെങ്കിൽ നേരിയ രോഗലക്ഷണമുള്ളവർക്ക് പരീക്ഷയെഴുതാൻ പ്രത്യേക ഐസലേഷൻ സംവിധാനം സജ്ജമാക്കുമെന്നാണു നിലവിൽ എൻടിഎ അറിയിച്ചിരിക്കുന്നത്. 

മാർഗരേഖയിൽ നിന്ന്: ഇടവിട്ട തീയതികളിൽ പരീക്ഷ നിശ്ചയിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരീക്ഷാ ഏജൻസികളും ശ്രദ്ധിക്കണം. ആൾക്കൂട്ടം ഒഴിവാക്കുന്നതടക്കം ജാഗ്രതാ നടപടികൾ വേണം.

∙ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെയ്ൻമെന്റ് സോണിനു പുറത്തു മാത്രം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവരെ പരീക്ഷാജോലികളിൽ നിയോഗിക്കരുത്.

∙ ഗർഭിണികൾ, മറ്റു രോഗികൾ തുടങ്ങി വൈറസ് ബാധയേൽക്കാൻ സാധ്യത കൂടുതലുള്ളവരെ വിദ്യാർഥികളുമായി ഇടപഴകേണ്ടി വരുന്ന ജോലികളിൽ നിന്ന് ഒഴിവാക്കുക.

English Summary : Centre releases revised SOP Ffor conducting exams during COVID-19 ahead of NEET

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com