ADVERTISEMENT

ജെഇഇ മെയിനിൽ കേരളത്തിൽ ഒന്നാമതെത്തിയ അദ്വൈത് ദീപക്കിനു റാങ്കുകൾ തുടർക്കഥ. ജനുവരിയിൽ നടന്ന ജെഇഇ മെയിൻ ആദ്യഘട്ട പരീക്ഷയിലും കേരളത്തിൽ ഒന്നാമതായിരുന്നു. കേരള എൻജിനീയറിങ് എൻട്രൻസിലും ഏറ്റവും ഉയർന്ന സ്കോർ അദ്വൈതിനാണ്. കോഴിക്കോട് ചേവായൂർ ‘ആർദ്ര’ത്തിൽ ഡോ. ഫിജിൽ ദീപക്കിന്റെയും ഡോ. ദർശന ബാലകൃഷ്‌ണന്റെയും മകനാണ്. 

 

കൊല്ലം വെട്ടിലത്താഴം ഡീസന്റ് ജംക്‌ഷൻ മേലേമഠത്തിൽ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. ബൈജുവിന്റെയും ഡോ. നിഷ എസ്. പിള്ളയുടെയും മകനാണ് കേരളത്തിൽ രണ്ടാമതെത്തിയ ആദിത്യ ബൈജു. കേരള എൻട്രൻസ് സ്കോറിൽ മൂന്നാമതാണ്. അദ്വൈതിന്റെയും ആദിത്യയുടെയും ജെഇഇ ദേശീയ റാങ്കുകൾ യഥാക്രമം 95, 101. 

 

കോഴിക്കോട് പേരാമ്പ്ര ചാലിക്കര വണ്ണാപ്പടിമീത്തലിൽ വി.എം. മോഹനന്റെയും രമണിയുടെയും മകളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയ എം.ആർ. അലീന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com