ADVERTISEMENT

ജെഇഇ മെയിൻ പരീക്ഷയിൽ ഒന്നാം പേപ്പറിന്റെ ഫലം പ്രഖ്യാപിച്ചെങ്കിലും ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് ഫലം കൂടി വന്നശേഷം ഒക്ടോബർ 6 മുതലാകും പ്രവേശന നടപടികൾ. ബിആർക്, ബി പ്ലാനിങ് പ്രവേശനത്തിനുള്ള രണ്ടാം പേപ്പറിന്റെ ഫലവും വൈകാതെയുണ്ടാകും.

ജെഇഇ മെയിൻ ഒന്നാം പേപ്പറിൽ ഉയർന്ന റാങ്ക് നേടിയ രണ്ടര ലക്ഷത്തോളം പേരാണ് ജെഇഇ അഡ്വാൻസ്ഡ് എഴുതുന്നത്. 

 

ഈ മാസം 27നു രാവിലെയും ഉച്ചകഴിഞ്ഞുമായി 6 മണിക്കൂറാണ് ജെഇഇ അഡ്വാൻസ്ഡ്. ഫലം ഒക്ടോബർ 5നു വരും. തുടർന്ന് ഒക്ടോബർ 6ന് പാലക്കാട് ഉൾപ്പെടെ 23 ഐഐടികൾ, കോഴിക്കോട് ഉൾപ്പെടെ 31 എൻഐടികൾ, പാലാ ഉൾപ്പെടെ 26 ഐഐഐടികൾ, കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റ് 30 സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയടക്കം 111 മുൻനിര സ്‌ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, 5 വർഷ എംടെക് / എംഎസ്‌സി, 4 വർഷ ബിഎസ് പ്രോഗ്രാമുകളിലേക്കു റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തി സീറ്റുകൾ അലോട്ട് ചെയ്യും. ഇതിന്റെ ചുമതല ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിക്കാണ് (josaa.nic.in). 6 റൗണ്ട് അലോട്മെന്റുണ്ടാകും. നവംബർ 13 വരെ ഈ പ്രക്രിയ തുടരും.

കോഴിക്കോട് എൻഐടി ലാസ്റ്റ് റാങ്ക്സ് 2019 

JEE

കഴിഞ്ഞ വർഷം ഏഴാം റൗണ്ട് കഴിഞ്ഞപ്പോൾ കോഴിക്കോട് എൻഐടിയിൽ അലോട്മെന്റ് നേടിയവരിലെ അവസാന റാങ്കുകൾ പട്ടികയിൽ കാണുക. ഓരോ പഠനശാഖയുടെയും ജോലിസാധ്യത, കുട്ടികളുടെ ഭിന്നതാൽപര്യങ്ങൾ, കോവിഡ് പശ്ചാത്തലത്തിൽ ഇതരസംസ്ഥാനങ്ങളിൽ പഠിക്കാനുള്ള വൈമുഖ്യം തുടങ്ങിയ കാരണങ്ങളാൽ റാങ്കുകൾ ഈ വർഷം ഇതേ രീതിയിലാകണമെന്നില്ല.

അഡ്വാൻസ്ഡിനുള്ള കട്ട് ഓഫ് സ്കോർ പൊതുവിഭാഗത്തിൽ 90.3765335

അഡ്വാൻസ്ഡിൽ ഉൾപ്പെടാൻ വേണ്ട കട്ട്‌ ഓഫ് സ്കോർ

കോമൺ റാങ്ക് -90.3765335 

സാമ്പത്തിക പിന്നാക്കം -70.2435518 

പിന്നാക്കം  -  72.8887969 

പട്ടികജാതി-50.1760245 

പട്ടികവർഗം-39.0696101 

ഭിന്നശേഷി-0.0618524

English Summary: JEE: IIT Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com