ADVERTISEMENT

ഒന്നാന്തരം കരിയർ സാധ്യതയുള്ള മേഖലയാണു ഡിസൈൻ. ഇതു ഫാഷൻ ഡിസൈനല്ലെന്നും ഓർക്കുക. ബോംബെ, ഗുവാഹത്തി , ഹൈദരാബാദ് ഐഐടികളിലും ജബൽപുർ ഐഐഐടി‍ഡിഎമ്മിലും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ, ആൻഡ് മാനുഫാക്ചറിങ്) ഡിസൈൻ ബിരുദപഠനത്തിനുള്ള (ബിഡിസ്) പൊതുപരീക്ഷ ‘യൂസീഡ്’ ജനുവരി 17നു നടക്കും. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. www.uceed.iitb.ac.in

ആകെ 179 സീറ്റ്. ഇതിൽ മാറ്റം വരാം. ഇവയ്ക്കു പുറമേ ദേശീയതലത്തിലെ 21 പ്രമുഖ സ്ഥാപനങ്ങളും പ്രവേശനത്തിന് യൂസീഡ് സ്കോർ ഉപയോഗിക്കും. അക്കാര്യത്തിന് അതതു സ്ഥാപനവുമായി ബന്ധപ്പെടണം.

ഏതെങ്കിലും വിഷയങ്ങളെടുത്തു 2020–ലോ 2021–ലോ പ്ലസ്ടു ജയിച്ചവർക്കു പരീക്ഷയെഴുതാം. ജനനത്തീയതി 1996 ഒക്ടോബർ ഒന്നിനു മുൻപാകരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വയസ്സു വരെ കൂടുതലാകാം. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്. അപേക്ഷാഫീ 3500 രൂപ. എല്ലാ വിഭാഗങ്ങളിലെയും പെൺകുട്ടികളും, പട്ടിക / ഭിന്നശേഷി വിഭാഗക്കാരും 1750 രൂപ അടച്ചാൽ മതി; സർവീസ് ചാർജ് പുറമേ. ലേറ്റ്ഫീ 500 രൂപ കൂടുതലടച്ചാൽ ഒക്ടോബർ 17 വരെയും അപേക്ഷ സ്വീകരിക്കും. തുടർച്ചയായ 2 തവണയിൽക്കൂടുതൽ യൂസീഡ് എഴുതാൻ അനുവദിക്കില്ല.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്

വിലാസം: The Chairman, UCEED 2021, Office, Indian Institute of Technology Bombay, Powai, Mumbai 400076; ഫോൺ: 022-2576-4063; ഇ–മെയിൽ: uceed@iitb.ac.in.

പരീക്ഷ ഇങ്ങനെ

കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ ജനുവരി 17നു രാവിലെ 9 മുതൽ 12 വരെ. ടെസ്റ്റിൽ Visualization & spatial ability, Observation & design sensitivity, Environmental & social awareness, Analytical & logical reasoning, Language & creativity, Design thinking & problem solving എന്നിവ ആസ്പദമാക്കിയാകും ചോദ്യങ്ങൾ.

 വിശദ സിലബസും കഴിഞ്ഞ 5 വർഷത്തെ ചോദ്യക്കടലാസും സൈറ്റിലുണ്ട്. പരീക്ഷാഫലം മാർച്ച് 10ന്. സ്കോർകാർഡ് ഡൗൺലോഡ് ചെയ്തെടുക്കണം. 2021–22ലെ പ്രവേശനത്തിന് ഇതുപയോഗിക്കാം. 4 സ്ഥാപനങ്ങളിലെ ബിഡിഎസ് പ്രവേശനത്തിന് 2000 രൂപയടച്ച് ഒറ്റയപേക്ഷ മാർച്ച് 11 മുതൽ 31 വരെ സമർപ്പിക്കാം.

എം‍ഡിസ്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ‘സീഡ്’

ഡിസൈൻ രംഗത്ത് എംഡിസ്, പിഎച്ച്ഡി പഠനത്തിനുള്ള പ്രവേശനപരീക്ഷ ‘സീഡും’ ജനുവരി 17ന്. ഒക്ടോബർ 10 വരെ www.ceed.iitb.ac.in എന്ന സൈറ്റിൽ റജിസ്‌റ്റർ ചെയ്ത് അപേക്ഷിക്കാം; 500 രൂപ ലേറ്റ്ഫീയടച്ച് ഒക്ടോബർ 17 വരെയും. അപേക്ഷാഫീസായി 3200 രൂപ ഓൺലൈനായി അടയ്‌ക്കാം. ഏതു വിഭാഗത്തിലെയും പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും 1600 രൂപ. പരീക്ഷയുടെ ചുമതല ബോംബെ ഐഐടിക്ക്. മാർച്ച് 8നു ഫലം വരും.

ബെംഗളൂരു ഐഐഎസ്‌സി, ബോംബെ, ഡൽഹി, കാൻപുർ, ഗുവഹാത്തി, ഹൈദരാബാദ് ഐഐടികൾ, ജബൽപുർ ഐഐഐടിഡിഎം എന്നീ സ്ഥാപനങ്ങൾക്കു പുറമേ ദേശീയതലത്തിലെ 12 പ്രമുഖ സ്ഥാപനങ്ങളും പ്രവേശനത്തിന് സീഡ് സ്കോർ ഉപയോഗിക്കും.

സ്‌കോറിന് ഒരു വർഷത്തെ പ്രാബല്യമുണ്ട്. പ്രവേശനത്തിനുള്ള അർഹത മാത്രമാണിത്. തുടർന്ന് ഓരോ സ്‌ഥാപനത്തിലെയും പ്രവേശനത്തിനു യഥാസമയം അപേക്ഷിക്കണം.

യോഗ്യത: പ്ലസ്ടു കഴിഞ്ഞ് മൂന്നു വർഷമെങ്കിലും ദൈർഘ്യമുള്ള ഡിഗ്രി / ഡിപ്ലോമ / പിജി ഡിഗ്രി വേണം. 2021 ജൂലൈയിൽ ഫൈനൽ പരീക്ഷയെഴുതിയാലും മതി.

എസ്എസ്എൽസി കഴിഞ്ഞ് അഞ്ചു വർഷത്തെ ജിഡി ആർട്സ് ഡിപ്ലോമ ജയിച്ചവരെയും പരിഗണിക്കും. പ്രായപരിധിയില്ല. എത്ര തവണ വേണമെങ്കിലും എഴുതാം.

English Summary: Scope of Design Careers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com