ADVERTISEMENT

നോർക്ക റൂട്ട്സിന്റെ 75% സ്കോളർഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (ആർപിഎ) ഫുൾസ്റ്റാക്ക് ഡെവലപ്പർ, ഡാറ്റാ സയൻസ് & അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിങ്, എസ്റ്റെൻഡഡ് റിയാലിറ്റി എന്നിവയുടെ പ്രവേശനത്തിന് അപേക്ഷിക്കാം. 

 

350 മുതൽ 400 മണിക്കൂർ വരെ ഓൺലൈനായാണ് ക്ലാസ് നടത്തുന്നത്. യോഗ്യത: ബിരുദം. അവസാന വർഷഫലം കാത്തിരിക്കിന്ന ബിരുദ വിദ്യാർഥികൾക്കും  അപേക്ഷിക്കാം. ഒക്ടോബർ15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷൻ. ഉയർന്ന പ്രായ പരിധി 45 വയസ്സ്.

 

ഐസിടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നൽകുന്നത്. വിവിധ കോഴ്സുകൾക്ക് 17,900 മുതൽ 24,300 രൂപ വരെയാണ് ഫീസ്. ഇതിൽ 75% തുക നോർക്ക സ്കോളർഷിപ്പ് അനുവദിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  റ്റിസിഎസ് അയോൺ ഇന്റേൺഷിപ് ലഭിക്കും. ക്ലാസ് ഒക്ടോബർ  27ന് ആരംഭിക്കും. ഒക്ടോബർ അഞ്ച് വരെ www.ictkerala.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. വിശദവിവരം: 0471-2700811/12/13, 8078102119 എന്നീ നമ്പറുകളിൽ ലഭിക്കും.

English Summary: NORKA Technology Skills Training Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com