മികച്ച കരിയർ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ ആശയക്കുഴപ്പത്തിലാണോ ? കരിയര്‍ ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തൂ ഓഫ്‌കോഴ്സിലൂടെ

manorama-horizon-webinar
SHARE

കോഴ്‌സുകളും പഠന മേഖലകളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അതീവ ശ്രദ്ധയോടെയും ആലോചനയോടെയും നിര്‍വഹിക്കേണ്ട ഒന്നാണ് കരിയര്‍. പുതുതായി ജോലി തേടുന്നവര്‍ക്കും കരിയറില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുവര്‍ക്കും കരിയറിനെ പറ്റി കൂടുതല്‍ കാര്യങ്ങൾ അറിയുവാനും തീരുമാനങ്ങളെടുക്കാനും കരിയര്‍ ലക്ഷ്യങ്ങള്‍ കുറിക്കുവാനുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ ഒരുക്കുന്നു. റേഡിയോ മംഗോയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഈ വെബിനാറിൽ ഇരുപതിലധികം കരിയർ ഓപ്ഷനുകളെപ്പറ്റി വിദഗ്ധർ സംസാരിക്കുന്നു. നിരവധി കോഴ്സുകൾ, അതിന്റെ ഭാവി സാധ്യതകള്‍, അനുബന്ധതൊഴില്‍ മേഖലകളുടെ വരും വര്‍ഷങ്ങളിലുളള വളര്‍ച്ച എന്നിവയെല്ലാം മനസ്സിലാക്കുവാൻ ഈ വെബിനാർ നിങ്ങളെ സഹായിക്കുന്നു.

3 ദിവസങ്ങളിലായി നടത്തപ്പെടുന്ന വെബിനാറിൽ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി നിങ്ങൾക്ക് സംവദിക്കാൻ കഴിയും. തങ്ങളുടെ അഭിരുചിക്കും കഴിവിനും അനുസരിച്ച് ഏത് മേഖലയിലേക്ക് തിരിയണമെന്ന് തീരുമാനിക്കാൻ ഈ വെബിനാർ നിങ്ങളെ പ്രാപ്തരാക്കുന്നു.2020 സെപ്തംബർ 18,19,20 ദിവസങ്ങളിലായി നടത്തുന്ന വെബിനാറിനായി ഇന്നു തന്നെ രജിസ്റ്റർ ചെയ്യൂ. സൗജന്യ രജിസ്ട്രേഷനായി www.manoramahorizon.com/radiomango/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യൂ.

English Summary: Career Webinar By Manorama Horizon

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA