ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ ഫീസ് അടച്ചില്ലെന്ന കാരണത്താൽ ഓൺലൈൻ ക്ലാസിൽ നിന്നു കുട്ടികളെ പുറത്താക്കരുതെന്നു ഹൈക്കോടതി. ആലുവ മണലിമുക്ക് സെന്റ് ജോസഫ്‌സ് പബ്ലിക് സ്കൂൾ അധികൃതർക്കാണു നിർദേശം. സ്കൂൾ ഫീസ് പൂർണമായി അടയ്ക്കാത്തവരെ ഓൺലൈൻ ക്ലാസിൽ നിന്നു പുറത്താക്കുമെന്ന അധികൃതരുടെ നിലപാടിനെതിരെ ഏതാനും കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. ഫീസ് അടയ്ക്കാത്തവരെ പുറത്താക്കരുതെന്നും തവണകളായി ഫീസ് അടയ്ക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജിയിൽ കോടതി സിബിഎസ്ഇയുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് തേടി. ഫീസ് അടയ്ക്കാനാകുന്ന സമയപരിധി രക്ഷിതാക്കൾ അറിയിക്കണമെന്നും നിർദേശിച്ചു. 23നു കേസ് വീണ്ടും പരിഗണിക്കും.

English Summary: Aim: Kerala High Court On School Fees Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com