ADVERTISEMENT

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി. ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.അതേസമയം സാധാരണ സർട്ടിഫിക്കറ്റുകളുടെ അച്ചടി പൂർത്തിയായി. ഈ മാസം അവസാനത്തോടെ അവ വിതരണം ചെയ്യും. 

 

രേഖകൾ സുരക്ഷിതമായി ഇ രേഖകളാക്കി സൂക്ഷിക്കുന്ന സംവിധാനമാണു ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ ഫോൺ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം. വെബ്സൈറ്റിൽ കയറി സൈൻ അപ് എന്ന ലിങ്ക് ക്ലിക്ക് ചെയ്തു മൊബൈ‍ൽ നമ്പർ നൽകണം. ഈ ഫോണിലേക്കു ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ്(ഒടിപി) നൽകി തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ്‌വേഡും നൽകണം. അതിനു ശേഷം ആധാർ നമ്പർ അതിലേക്ക് ലിങ്ക് ചെയ്യണം.

 

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കാന്‍ ഡിജിലോക്കറിൽ ലോഗിൻ ചെയ്ത ശേഷം ഗെറ്റ് മോർ നൗ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. എജ്യുക്കേഷൻ എന്ന സെക്‌ഷനിൽ നിന്നു ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻസ് കേരള തിരഞ്ഞെടുക്കുക. തുടർന്നു ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സിലക്ട് ചെയ്യണം. റജിസ്റ്റർ നമ്പറും വർഷവും കൊടുത്തു സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശം അനുസരിച്ചു ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കും. സംശയങ്ങൾക്ക്: 1800–4251–1800(ടോൾ ഫ്രീ), 155300 (ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ നിന്ന്), 0471 2335523.


English Summary: Kerala SSLC certificate 2020 available on DigiLocker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com