ADVERTISEMENT

കോവിഡ് പോസിറ്റിവ് ആയ വിദ്യാർഥികൾക്കും സാങ്കേതിക സർവകലാശാലയുടെ (കെടിയു) ബിടെക് സപ്ലിമെന്ററി പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ. 

ആൻഡമാനിൽ നിന്നു തൃശൂരിലെത്തിയ വിദ്യാർഥി കോവിഡ് പോസിറ്റിവ് ആയ സാഹചര്യത്തിൽ പരീക്ഷയെഴുതാൻ സംവിധാനം ഒരുക്കണമെന്നു പ്രിൻസിപ്പലിനോടു നിർദേശിച്ചിട്ടുണ്ട്.

മറ്റെവിടെയെങ്കിലും കോവിഡ് പോസിറ്റിവ് ആയ വിദ്യാർഥികൾ പരീക്ഷയെഴുതിയതായി സർവകലാശാലയ്ക്കു വിവരം ലഭിച്ചിട്ടില്ല. സപ്ലിമെന്ററി പരീക്ഷകൾ പുരോഗമിക്കുകയാണ്. പഴയ പേപ്പറുകൾ തോറ്റ വിദ്യാർഥികൾക്കുള്ള പരീക്ഷയാണിത്. കോഴ്സ് പൂർത്തിയാക്കിയ ധാരാളം വിദ്യാർഥികൾക്കു  ജോലിക്കോ ഉപരിപഠനത്തിനോ പോകണമെങ്കിൽ തോറ്റ പേപ്പറുകൾ എഴുതിയെടുക്കണം. അവരെ സഹായിക്കാനാണു പരീക്ഷ നടത്തുന്നതെന്നും വിസി അറിയിച്ചു.

English Summary:  Covid Positive Students Can Write KTU Exam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com