ADVERTISEMENT

അൺലോക്ക് 4 പ്രകാരമുള്ള ഇളവുകൾ ഇന്നു നിലവിൽ വരുമെങ്കിലും സ്കൂളുകളിൽ ഇത് നടപ്പാക്കുന്നതു സംബന്ധിച്ചു കേരളത്തിലെ തീരുമാനം വൈകും. കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള സ്കൂളുകളിലെ 9– 12 ക്ലാസ് വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്നു മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ രക്ഷാകർത്താവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ സ്കൂളിലെത്താമെന്നും കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള സ്കൂളുകളിലെ പരാമവധി 50% വീതം അധ്യാപകർക്കും അനധ്യാപകർക്കും ഓൺലൈൻ അധ്യാപനം, ടെലി കൗൺസലിങ് തുടങ്ങിയവയ്ക്കായി സ്കൂളിലെത്താമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

സ്കൂളുകളിൽ എസ്എസ്എൽസി, പ്ലസ് ടു സേ പരീക്ഷകൾ നാളെ തുടങ്ങുന്നതിനാൽ അതിനു ശേഷം തീരുമാനിക്കാമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിഎച്ച്ഡി ഗവേഷകർക്കും സാങ്കേതിക, പ്രഫഷനൽ പിജി കോഴ്സ് വിദ്യാർഥികൾക്കും ലാബ് ഉപയോഗിക്കുന്നതിനും പരീക്ഷണ പഠനങ്ങൾ നടത്തുന്നതിനും സ്ഥാപനത്തിലെത്താമെന്നു കേന്ദ്ര നിർദേശമുണ്ട്. അത് ഇവിടെയും പാലിക്കും. ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐ, ദേശീയ, സംസ്ഥാന നൈപുണ്യ വികസന കോർപറേഷനുകളിൽ റജിസ്റ്റർ ചെയ്ത ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറക്കാമെന്നും കേന്ദ്ര നിർദേശമുള്ളതിനാൽ ഇക്കാര്യത്തി‍ൽ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

English Summary:  School Reopening in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com