ADVERTISEMENT

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള സെയിന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജിന് ബി.ടെക് പരീക്ഷയിൽ 98.72% വിജയം കരസ്ഥമാക്കി.

 

സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിലായി പരീക്ഷ എഴുതിയ 471 അവസാന വർഷ വിദ്യാർഥികളിൽ  465 പേരും വിജയിച്ചു. 

 

വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ എല്ലാ വിദ്യാർഥികളും പ്രശസ്തമായ ബഹുരാഷ്ട്ര കമ്പനികളിൽ മികച്ച പ്ലേസ്‌മന്റ്  ഉറപ്പാക്കിയിട്ടുണ്ട്. ബി.ടെക് 

കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ മാത്രം 120 വിദ്യാർഥികളിൽ നൂറുപേർക്കും ഇതിനോടകം ആകർഷകമായ ശമ്പളസ്കെയിലുകളിൽ ജോലി ഓഫർ ലഭിച്ചു കഴിഞ്ഞു.  

 

ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് കുഞ്ഞുപോൾ, സെയിന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ തോമസ് ടി ജോൺ, എക്സിക്യൂട്ടീവ് ചെയർമാൻ പുന്നൂസ് ജോർജ് തുടങ്ങിയവർ അഭിനന്ദിച്ചു.

English Summary: Saintgits College of Engineering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com