ADVERTISEMENT

30 വര്‍ഷത്തിലേറെ നീളുന്ന പാരമ്പര്യം. പത്തിലധികം കേന്ദ്രങ്ങളിലായി നടക്കുന്ന അതിനൂതന ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍. പതിനയ്യായിരത്തിലധികം പൂര്‍വ വിദ്യാർഥികള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും മുതല്‍ മെഷീന്‍ ഡിസൈനും പവര്‍ ഇലക്ട്രോണിക്‌സും വരെ നീളുന്ന വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍. ജപ്പാനും ബെല്‍ജിയവും സിംഗപ്പൂരും അടങ്ങുന്ന രാജ്യങ്ങളിലെ സര്‍വകലാശാലകളുമായിട്ടുള്ള അക്കാദമിക സഹകരണം. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമായി മാറുകയാണ് ഉഡുപ്പി ജില്ലയിലെ നിട്ടെ മഹാലിംഗ ആദ്യന്തയ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍എംഎഎംഐടി).

Nitte5

വ്യവസായ കേന്ദ്രീകൃതമായ പാഠ്യപദ്ധതിയും, ഗവേഷണത്തിന് നല്‍കുന്ന പ്രോത്സാഹനവും, ഊര്‍ജ്ജസ്വലമായ പ്ലേസ്‌മെന്റ് സെല്ലും, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും എന്‍എംഎഎംഐടിയെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു.

നിട്ടെ ഗ്രൂപ്പിന് കീഴിലുള്ള ഏറ്റവും പഴക്കമേറിയ കോളജുകളിലൊന്നായ എന്‍എംഎഎംഐടി(1986ല്‍ സ്ഥാപിതം)

ബെലഗാവിയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട ഒരു സ്വയംഭരണ സ്ഥാപനമാണ്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ അംഗീകരിച്ച എന്‍എംഎഎംഐടിക്ക് നാക് 'എ' ഗ്രേഡ് അക്രഡിറ്റേഷനും എന്‍വിടിക്യുസിയുടെ ഐഎസ്ഒ 9001-2015 സര്‍ട്ടിഫിക്കേഷനുമുണ്ട്. ഇവിടുത്തെ ബിരുദ കോഴ്‌സുകള്‍ക്കെല്ലാം നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ ടയര്‍-1 കാറ്റഗറിയിലുള്‍പ്പെടുത്തി അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. 

Nitte3

കോഴ്‌സുകള്‍ 

ബിഇ, എംടെക്, എംബിഎ, എംസിഎ എന്നീ സ്ട്രീമുകളിലായി തൊഴില്‍ സാധ്യതയുള്ള നിരവധി കോഴ്‌സുകളാണ് എന്‍എംഎഎംഐടി അവതരിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് & മെഷീന്‍ ലേണിങ്, ബയോടെക്‌നോളജി എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ &  ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് & എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നീ 9 സ്ട്രീമുകളിലാണ് ഇവിടുത്തെ ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിങ്(ബിഇ) കോഴ്‌സുകള്‍. 

Nitte4

കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി, ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍, എനര്‍ജി സിസ്റ്റംസ് എന്‍ജിനീയറിങ്, മെഷീന്‍ ഡിസൈന്‍, പവര്‍ ഇലക്ട്രോണിക്‌സ്, സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്, വിഎല്‍എസ്‌ഐ ഡിസൈന്‍ &  എംബെഡഡ് സിസ്റ്റംസ് എന്നിങ്ങനെ എട്ട് മേഖലകളില്‍ എംടെക് സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകളും എന്‍എംഎഎംഐടി മുന്നോട്ട് വയ്ക്കുന്നു. ഇതിനു പുറമേ് പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന എംബിഎ, എംസിഎ കോഴ്‌സുകളും സ്ഥാപനം നല്‍കുന്നു. അറിവും അനുഭവസമ്പത്തും യോഗ്യതകളും പ്രഫഷണലിസവും ഒത്തിണങ്ങിയ അധ്യാപകരുടെ സംഘമാണ് ഈ വകുപ്പുകളെ മുന്നോട്ട് നയിക്കുന്നത്. 

ഫീസ്

കംപ്യൂട്ടര്‍ & കമ്മ്യൂണിക്കേഷന്‍ – വർഷം 3.28 ലക്ഷം രൂപ
ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ – വർഷം 2.53 ലക്ഷം രൂപ
സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ &  ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് – വർഷം 1.53 ലക്ഷം രൂപ (എൻആർഐ, ജനറൽ വിഭാഗങ്ങൾക്ക് ഒരേ ഫീസാണ്)

രാജ്യവും ലോകവും അംഗീകരിച്ച മികവ്

അക്കാദമിക മികവിന് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി അംഗീകാരങ്ങള്‍ കോളജിനെ തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍  റാങ്കിങ് ഫ്രേംവര്‍ക്കില്‍ ഇന്ത്യയിലെ എന്‍ജിനീയറിങ് കോളജുകളില്‍ ഈ വര്‍ഷം 133-ാം സ്ഥാനത്തെത്താന്‍ സ്ഥാപനത്തിന് സാധിച്ചു. ക്യുഎസ് ഐ-ഗേജ് ഇന്ത്യന്‍ കോളജ് റാങ്കിങ്ങില്‍ 2019ല്‍ ഡയമണ്ട് കാറ്റഗറിയിലാണ് സ്ഥാപനം റേറ്റ് ചെയ്യപ്പെട്ടത്. എഐസിടിഇയും സിഐഐയും ചേര്‍ന്ന് നടത്തിയ വ്യവസായ ബന്ധിത സാങ്കേതിക സ്ഥാപനങ്ങളുടെ സര്‍വേയില്‍ 2019ല്‍ പ്ലാറ്റിനം വിഭാഗത്തിലും എന്‍എംഎഎംഐടി ഇടം നേടി. 

ലോകോത്തര സൗകര്യങ്ങളുമായി ഗവേഷണ വിഭാഗം

Nitte2

ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വിവിധ കേന്ദ്രങ്ങള്‍ ലോകോത്തര സൗകര്യങ്ങളൊരുക്കി ഇവിടെ വിദ്യാർഥികള്‍ക്ക് അവസരങ്ങളുടെ അക്ഷയഖനി ഒരുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭകത്വത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2004ല്‍ ഇവിടെ ഒരു സംരംഭകത്വ വികസന സെല്‍ രൂപീകരിച്ചു. മേഖലയില്‍ തൊഴില്‍ സാധ്യതകളുയര്‍ത്തുക, ബിസിനസ് സംരംഭങ്ങളും, ചെറുകിട വ്യവസായങ്ങളും, സൂക്ഷ്മ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്  പരിശീലനം നല്‍കുക തുടങ്ങിയവയാണ് സെല്ലിന്റെ ലക്ഷ്യങ്ങള്‍. 

അടല്‍ ഇന്നവേഷന്‍ ദൗത്യത്തിന് കീഴില്‍ ഒരു അടല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കാനും കേന്ദ്ര ഗവണ്‍മെന്റ് എന്‍എംഎഎംഐടിയെ തിരഞ്ഞെടുത്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, സാങ്കേതിക സഹായവും, നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള സഹായവും, നെറ്റ് വര്‍ക്കിങ് സാധ്യതകളും, മറ്റ് സേവനങ്ങളും ഇന്‍ക്യുബേഷന്‍ സെന്റര്‍ ഒരുക്കുന്നു. 

ജപ്പാന്‍ മുതല്‍ സിംഗപ്പൂര്‍ വരെ നീളുന്ന അക്കാദമിക സഹകരണം

ജപ്പാന്‍, ബെല്‍ജിയം, സിംഗപ്പൂര്‍, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവയിലെ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണവും കോളജിനുണ്ട്. അധ്യാപകരെയും  വിദ്യാർഥികളെയും കൈമാറ്റം ചെയ്യുന്ന എക്‌സ്‌ചേഞ്ച് പദ്ധതിയും, ഗവേഷണത്തിലും പോസ്റ്റ് ഡോക്ടറല്‍ പഠനത്തിലും വിദ്യാർഥി പ്രോജക്ടുകളിലുമുള്ള സഹകരണവും ഇതിന്റെ ഭാഗമായി നടക്കുന്നു. പ്രമുഖ ജാപ്പനീസ് കമ്പനികളില്‍ വിദ്യാർഥികള്‍ക്ക് ഓരോ വര്‍ഷവും പ്ലേസ്‌മെന്റ് ഒരുക്കാനും ഈ അക്കാദമിക സഹകരണം വഴി സാധിക്കുന്നു. 

പ്ലേസ്‌മെന്റിനായി പ്രത്യേക വകുപ്പ് 

വിദ്യാർഥികള്‍ക്ക് പ്ലേസ്‌മെന്റും കൗണ്‍സിലിങ്ങും അടക്കമുള്ള സേവനങ്ങള്‍ നല്‍കുന്നതിനും ക്യാംപസിലെ വിദ്യാർഥി ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് വിവിധ മേഖലകളില്‍ പരീശീലനം നല്‍കുന്നതിനും ഒരു പ്രത്യേക വകുപ്പ് തന്നെ കോളജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൗണ്‍സിലിങ്, വെല്‍ഫെയര്‍, ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ് 370ൽ അധികം പ്രമുഖ കമ്പനികളില്‍ വിദ്യാർഥികള്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നു. 

ഓരോ വര്‍ഷവും നല്ലൊരു ശതമാനം വിദ്യാർഥികള്‍ ഫെബ്രുവരി മാസത്തില്‍ പ്രീ പ്ലേസ്‌മെന്റ് പെയ്ഡ് ഇന്റേണ്‍ഷിപ്പുകള്‍ക്കായി വിവിധ കമ്പനികളിലേക്ക് പോകുന്നു. ബിരുദം പൂര്‍ത്തിയാക്കുന്നതോടു കൂടി ഇവരില്‍ പലരും അതേ കമ്പനികളില്‍ തന്നെ വന്‍ പാക്കേജുമായി തൊഴിലും നേടാറുണ്ട്. ഇക്കാര്യങ്ങളില്‍ സ്ഥാപനത്തിന്റെ സ്വയംഭരണം  നല്‍കുന്ന അക്കാദമിക സ്വാതന്ത്ര്യം നല്ല രീതിയില്‍ വിനിയോഗിക്കപ്പെടുന്നു. 

Nitte6

പഠനത്തിന് പുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും കോളജ് മുന്തിയ പരിഗണന നല്‍കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ ബിസി ആല്‍വ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഗെയിമുകള്‍ക്കുളള സംവിധാനവും അത്യാധുനിക മള്‍ട്ടി ജിംനേഷ്യവുമുണ്ട്. ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോള്‍, ടെന്നീസ് കോര്‍ട്ടുകളും സസ്യ, സസ്യേതര ഭക്ഷണമൊരുക്കുന്ന സുരക്ഷിതവും ശുചിത്വപൂര്‍ണ്ണവുമായ ആധുനിക ഹോസ്റ്റലുകളുമെല്ലാം കോളജ് വിദ്യാർഥികള്‍ക്കായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍പ്പെടുന്നു. 

നിട്ടെ ഗ്രൂപ്പിനെ കുറിച്ച്

എന്‍ജിനീയറിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങള്‍, മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് സയന്‍സ് സ്ഥാപനങ്ങള്‍,  സ്‌കൂളുകള്‍, സയന്‍സ് ആന്‍ഡ് കൊമേഴ്‌സ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ വിപുലമായ വിദ്യാഭ്യാസ ശൃംഖലയാണ് നിട്ടെ ഗ്രൂപ്പിന്റേത്. ഇന്ത്യയുടെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ലോകസഭാ സ്പീക്കറുമായിരുന്ന ജസ്റ്റീസ് കെ. എസ്. ഹെഗ്‌ഡേയാണ് നിട്ടെ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍. 

നിട്ടെയുടെ മെഡിക്കല്‍, ഡെന്റല്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോളജുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രേംവര്‍ക്കില്‍ യഥാക്രമം 36, 5, 49 റാങ്കുകള്‍ നേടിയിരുന്നു. ആയിരം കിടക്കകളുള്ള ജസ്റ്റീസ് കെ. എസ്. ഹെഗ്‌ഡേ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ഈ സ്ഥാപനങ്ങളിലെ വിദ്യാർഥികള്‍ക്കുള്ള  പരിശീലനകളരിയാകുന്നു. 

കൂടുതൽ വിവരങ്ങൾക്ക്

Website: nmamit.nitte.edu.in

Email: info@nitte.edu.in

Phone: 0824-2204300 / 01 / 02 / 03

Admission: +91 9480812310 / +91 9480812312 |  0824-2204310/342/304

English Summary: NMAM Institute of Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com